AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: നേരിയ ആശ്വാസം! മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today 7th February 2025: ഒറ്റ ദിവസം കൊണ്ട് 200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം സ്വർണ വില പവന് 63,440 രൂപ നിരക്കിൽ എത്തിയിരുന്നു.

Kerala Gold Price: നേരിയ ആശ്വാസം! മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Updated On: 07 Feb 2025 09:52 AM

തിരുവനന്തപുരം: കുതിച്ചു കയറിയ സ്വർണ വിലയ്ക്ക് ഒരു സഡൻ ബ്രേക്ക് വീണിരിക്കുകയാണ്. ഏറെ നാളുകളായുള്ള വർധവിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. എങ്കിലും സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം സ്വർണ വില പവന് 63,440 രൂപ നിരക്കിൽ എത്തിയിരുന്നു. ഇന്നും ഇതേ വിലയിൽ തന്നെയാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാം സ്വർണത്തിന് 7930 രൂപയാണ്.

ഫെബ്രുവരിയില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് 1480 രൂപയുടെ വര്‍ധനവാണ്. ഫെബ്രുവരി ആരംഭിച്ചത് ഒരു പവൻ സ്വർണത്തിന് 61960 രൂപ വിലയോട് കൂടിയാണ്. എന്നാൽ, ഫെബ്രുവരി മൂന്നിന് വില കുറഞ്ഞ് 61,640 ആയി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ് നിരക്ക് ഫെബ്രുവരി മൂന്നിലേതാണ്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വില 520 രൂപ വർധിച്ച് 62,480 രൂപയായി. പിന്നാലെ ഫെബ്രുവരി അഞ്ചിന് ഒരു പവൻ സ്വർണത്തിന് 63,000 രൂപ കടന്നു. തുടർന്ന് കഴിഞ്ഞ ദിവസം സ്വർണം സർവകാല റെക്കോർഡിൽ എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിൽ 63,440 രൂപയായിരുന്നു ഇന്നലെ വിപണി വില.

ALSO READ: എസ്‌ഐപിയില്‍ നിക്ഷേപം എത്രയായി? 5 ലക്ഷം 20 ആക്കാന്‍ ഇത്ര വര്‍ഷം മതി

സ്വർണ വിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും കൂടി നൽകണം എന്നുള്ളത് കൊണ്ട് തന്നെ കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നതാണ് പ്രധാന ആശങ്ക. ആഭരണ പ്രേമികൾക്ക് ആശ്വാസമേകി കൊണ്ട് ഒരു ദിവസം സ്വർണ വില താഴേക്ക് എത്തിയാൽ തൊട്ടടുത്ത ദിവസം തന്നെ വില ഇരട്ടിയായി വർധിക്കുന്നതാണ് നിലവിലെ കാഴ്ച. ഡോളർ ശക്തിപ്രാപിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വർണ വിലയിൽ വർധനവുണ്ടാകുന്നതിന്റെ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചില രാജ്യങ്ങളിൽ അധിക തീരുവ ചുമത്തിയതും തിരിച്ചടിയാണ്.

സ്വര്‍ണവിലയില്‍ 2024ല്‍ രേഖപ്പെടുത്തിയത് 26 ശതമാനം വര്‍ധനവാണ്. പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. ആഗോള രാഷ്ട്രീയ പ്രതിസന്ധിയും വിവിധ രാജ്യങ്ങൾ തമ്മിൽ ഉള്ള സംഘർഷവും വില ഉയരാൻ കാരണമായി. കൂടാതെ, സുരക്ഷിത നിക്ഷേപം എന്ന വിശേഷണവും വില വർധിക്കാൻ കാരണമായി.