AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: ഇതിനൊരു അവസാനമില്ലേ! വീണ്ടും സ്വര്‍ണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം

Gold Rate today 25th February 2025: ഫെബ്രുവരിയിൽ സ്വർണ വില അറുപത്തിനായിരത്തിൽ നിന്ന് താഴ്ന്നിട്ടില്ല എന്നത് ആഭരണപ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 3നാണ്.

Kerala Gold Price: ഇതിനൊരു അവസാനമില്ലേ! വീണ്ടും സ്വര്‍ണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം Image Credit source: PTI
nandha-das
Nandha Das | Updated On: 25 Feb 2025 10:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 64,600 രൂപയിലെത്തി. ഗ്രാം വിലയിലുണ്ടായത് 20 രൂപയുടെ വർധനവാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 8075 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 64440 രൂപയും ഒരു ഗ്രാം സ്വർണത്തിന് 8055 രൂപയുമായിരുന്നു വില. ഇക്കഴിഞ്ഞ ജനുവരി 22നാണ് സ്വർണവില ആദ്യമായി അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ വില വീണ്ടും വർധിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ സ്വർണ വില അറുപത്തിനായിരത്തിൽ നിന്ന് താഴ്ന്നിട്ടില്ല എന്നത് ആഭരണപ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 3നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 61,640 രൂപയായിരുന്നു. ഇന്നാണ് (ഫെബ്രുവരി 25) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 64,600 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ജീവനക്കാരുടെ ശമ്പളം വർധന 9.2% വർദ്ധിക്കും! ഈ മേഖലയിലെ ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ

സ്വർണം ഒരു പവന് 61960 രൂപ എന്ന നിരക്കിൽ ആരംഭിച്ച ഫെബ്രുവരി മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെ 2,640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 11 നാണ് ആദ്യമായി സ്വർണവില 64000 രൂപ കടക്കുന്നത്. അന്ന് ഒരു പവന് 64080 രൂപയായിരുന്നു വില. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില 63000ത്തിലേക്ക് ഇടിഞ്ഞു. പിന്നീട് അടുത്തുള്ള ദിവസങ്ങളിൽ 63000ത്തിൽ തന്നെയായിരുന്നു കച്ചവടം നടന്നത്. ശേഷം ഫെബ്രുവരി 19 ന് വീണ്ടും സ്വർണവില 64000 രൂപ കടക്കുകയായിരുന്നു. ഇതിന് ശേഷം വില അതിൽ നിന്നും കുറഞ്ഞിട്ടില്ല.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയവും, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള യുഎസിന്റെ ബന്ധം വഷളാകുന്നതും, സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നതും, ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതുമെല്ലാം സ്വര്‍ണവിലയുടെ വില വർധവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിന് പുറമെ ജിഎസ്ടിയും പണിക്കൂലിയും കൂടി വരുമ്പോൾ ഒരു പവൻ സ്വർണം വാങ്ങുന്നതിന് വലിയ തുകയാണ് നൽകേണ്ടി വരുന്നത്.