5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate today 22th February 2025: ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 64360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 8045 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്; അറിയാം ഇന്നത്തെ നിരക്ക്
സ്വര്‍ണം Image Credit source: gettyimages
sarika-kp
Sarika KP | Updated On: 22 Feb 2025 10:07 AM

തുടര്‍ച്ചയായ ചരിത്ര റെക്കോർഡിട്ട് മുന്നേറുന്ന സ്വർണ വിലയിൽ കഴിഞ്ഞ ദിവസമാണ് നേരിയ ഇടിവ് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം ഇന്നലെ കുറയുകയായരുന്നു. ഫെബ്രുവരി 20-ന് ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 8025 രൂപയായിരുന്നു. പവന് 360 രൂപയുടെ ഇടിവാണ് സംഭവിച്ചത്. പവന് 64200 ല്‍ ആണ് സ്വര്‍ണം വ്യാപാരം നടന്നത്.

എന്നാൽ ഈ ആശ്വാസം താത്കാലികം മാത്രമായിരുന്നുവെന്നാണ് ഇന്നത്തെ സ്വർണ നിരക്ക് സൂചിപ്പിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 64360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 8045 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

Also Read:15 വര്‍ഷം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; പിപിഎഫില്‍ ഇന്ന് തന്നെ അക്കൗണ്ട് തുറക്കാം

ഈ മാസം സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 2400 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. ഈ വർഷം ആരംഭിച്ച് രണ്ട് മാസം തികയും മുൻപ് ഇതുവരെ സ്വർണ വിലയിൽ 7160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 പിന്നിട്ടു.