Kerala Gold Price : പൊന്നിന്റെ വില കണ്ടാല്‍ കണ്ണില്‍ പൊന്നീച്ച പറക്കും; എങ്കിലും നേരിയ ആശ്വാസം
Gold Rate today Kerala February 21: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയമാണ് പണിയാകുന്നത്. ഒപ്പം, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള യുഎസിന്റെ ബന്ധം വഷളാകുന്നതും, ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതും, സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നതും സ്വര്‍ണവില വര്‍ധനവിന് കാരണമാകുന്നു

ആഭരണപ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്ന സ്വര്‍ണവില ട്രെന്‍ഡില്‍ ഇന്നും മാറ്റമില്ല. ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയത് മാത്രമാണ് ആശ്വാസം. പവന് ഇന്ന് 360 രൂപ കുറഞ്ഞ് 64,200 രൂപയിലെത്തി. 64,560 ആയിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിനും നിരക്ക് കുറഞ്ഞു. 45 രൂപയാണ് കുറഞ്ഞത് 8025 രൂപയിലാണ് ഗ്രാമിന് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 8070 ആയിരുന്നു മുന്‍നിരക്ക്. ഇന്ന് നേരിയ നിരക്ക് വര്‍ധനവുണ്ടായെങ്കിലും സ്വര്‍ണവില ഇപ്പോഴും 64,000ന് മുകളില്‍ തുടരുന്നത് സാധാരണക്കാരന് ആശങ്ക പകരുന്നതാണ്. വിവാഹാവശ്യങ്ങളടക്കം മുന്‍നിര്‍ത്തി ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കണ്ണില്‍ പൊന്നീച്ച പറത്തുന്നതാണ് ഈ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2560 രൂപയും, ഗ്രാമിന് 320രൂപയുമാണ് വര്‍ധിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയമാണ് പണിയാകുന്നത്. ഒപ്പം, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള യുഎസിന്റെ ബന്ധം വഷളാകുന്നതും, ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നതും, സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നതും സ്വര്‍ണവില വര്‍ധനവിന് വളമാകുന്നു. ജിഎസ്ടിയും പണിക്കൂലിയുമടക്കം പരിഗണിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് വന്‍ തുകയാണ് ഇന്ന് നല്‍കേണ്ടി വരുന്നത്. സാധാരണക്കാരന് താങ്ങാവുന്നതല്ല ഈ നിരക്ക്.
Read Also : സാലറി ഉണ്ട് പക്ഷെ ഒന്നും ബാക്കിയില്ല! ജോത്സ്യനല്ല പക്ഷെ പണം കൈകാര്യം ചെയ്യാനുള്ള ഉത്തരം കയ്യിലുണ്ട്




ഈ മാസത്തെ ആദ്യ രണ്ട് ദിനങ്ങളില്‍ 61960 രൂപയായിരുന്നു പവന്റെ നിരക്ക്. ഫെബ്രുവരി മൂന്നിന് 61,640 ആയി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില അടിക്കടി വര്‍ധിച്ചു. ഫെബ്രുവരി നാലിന് 62480, അഞ്ചിന് 63240, ആറിനും ഏഴിനും 63440, എട്ടിനും ഒമ്പതിനും 63560, പത്തിന് 63840, പതിനൊന്നിന് 64480 എന്നിങ്ങനെയായിരുന്നു വര്‍ധനവ്.
എന്നാല്‍ ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് നിരക്ക് 64080 ആയി കുറഞ്ഞു. 12ന് വീണ്ടും ആശ്വാസവാര്‍ത്തയുണ്ടായി. അന്ന് 63520 ആയിരുന്നു നിരക്ക്. 13ന് 63840, 14ന് 63920 എന്നിങ്ങനെ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ 15ന് 63120 ആയി കുറഞ്ഞത് വന്‍ ആശ്വാസമായി. എന്നാല്‍ 17 മുതല്‍ സ്വര്‍ണവില വീണ്ടും തുടര്‍ച്ചയായി വര്‍ധിച്ച് തുടങ്ങിയത് ആഘാതമായി. 17ന് 63520, 18ന് 63760, 19ന് 64280 എന്നിങ്ങനെയായിരുന്നു പവന്റെ നിരക്ക്.