Kerala Gold Rate: ഇത് സര്‍വകാല റെക്കോർഡ്; സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം
Gold Rate today 1st February 2024: ജനുവരി മാസം ആരംഭിച്ചത് സ്വർണ വിലയിൽ ഏറ്റവും കുറഞ്ഞ നിരക്കോടെ ആണെങ്കിലും, മാസം അവസാനിച്ചത് റെക്കോർഡ് വിലയുമായിട്ടാണ്.

Gold Rate Today
തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശരാക്കി കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവന് 61,960 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം 61,840 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഒറ്റ ദിവസം കൊണ്ട് വർധിച്ചിരിക്കുന്നത് 120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7745 രൂപയാണ്. കഴിഞ്ഞ ദിവസത്തെ നിരക്ക് 7730 രൂപയായിരുന്നു. സ്വർണത്തിൽ സർവകാല റെക്കോർഡോഡ് കൂടിയാൽ ഫെബ്രുവരി മാസം ആരംഭിക്കുന്നത്.
ജനുവരി മാസം ആരംഭിച്ചത് സ്വർണ വിലയിൽ ഏറ്റവും കുറഞ്ഞ നിരക്കോടെ ആണെങ്കിലും, മാസം അവസാനിച്ചത് റെക്കോർഡ് വിലയുമായിട്ടാണ്. ജനുവരി ഒന്നിന് 57,200 രൂപ നിരക്കിലായിരുന്നു കച്ചവടം നടന്നത്. 2025 ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ സ്വർണ നിരക്കിൽ നിന്ന് 4640 രൂപയുടെ വർദ്ധനവാണ് മാസം അവസാനിക്കുമ്പോൾ രേഖപ്പെടുത്തിയത്. ഇതോടെ വില ഇടിവ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്.
ALSO READ: ബജറ്റിന് മണിക്കൂറുകൾ മാത്രം; പാചക വാതക വില കുറച്ചു
ജനുവരി മാസം ആരംഭിച്ചത് ഒരു പവന് 57,200 രൂപ നിരക്കിലായിരുന്നു എങ്കിലും അടുത്ത ദിവസം തന്നെ വില 58,000 പിന്നിട്ടു. 360 രൂപയാണ് വർധിച്ചത്. അടുത്ത ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞ് 57,720 ആവുകയും, ഏതാനും നാളുകൾ ഇതേ വിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാൽ ഈ ആശ്വസം അധിക നാൾ നീണ്ടില്ല. വീണ്ടും സ്വർണ വില കുതിച്ചുയർന്നു. പിന്നീട് 58,000 രൂപയിൽ താഴേക്ക് സ്വർണ വില എത്തിയില്ല. ഓരോ ദിവസം പിന്നിടുമ്പോഴും സ്വർണ വില ക്രമാതീതമായി ഉയർന്നു. ജനുവരി മാസത്തിന്റെ പകുതിയോടെ ഒരു പവന് 59,000 കടന്നു. ഒടുവിൽ ജനുവരി 22നാണ് സാധാരണക്കാരനെ നിരാശരാക്കി കൊണ്ട് സ്വര്‍ണവില 60,000 കടന്നത്.
സ്വർണ വിലയിലെ കുതിപ്പിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ്. പുതിയ യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങളും ഇതിൽ നിർണായക പങ്ക് വഹിക്കുന്നു. മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് എത്തുന്ന സാധനങ്ങൾക്ക് 25 % അധിക നികുതിയാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വില വർധനവിന് കാരണമായി.