Kerala Gold Rate: സ്വര്‍ണമോഹം ഉപേക്ഷിക്കാം, ഇന്നും രക്ഷയില്ല; വല്ലാത്ത കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

Gold Rate today Kerala March 10: 64,320 രൂപയായിരുന്നു മുന്‍നിരക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8050 രൂപയായി. 8040 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. മാര്‍ച്ച് ഒന്നിനാണ് പവന്‌ ഇതുവരെ ഈ മാസം രേഖപ്പെടുത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം പുരോഗമിച്ചത്. അന്ന് 63,520 രൂപയായിരുന്നു വില

Kerala Gold Rate: സ്വര്‍ണമോഹം ഉപേക്ഷിക്കാം, ഇന്നും രക്ഷയില്ല; വല്ലാത്ത കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണം

Published: 

10 Mar 2025 09:44 AM

സ്വര്‍ണവില ഇനിയും കൂടുമെന്ന വിലയിരുത്തലുകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന്, പവന് ഇന്നും നിരക്ക് വര്‍ധിച്ചു. ഇന്ന് 64,400 രൂപയാണ് നിരക്ക്. 80 രൂപയാണ് വര്‍ധിച്ചത്. 64,320 രൂപയായിരുന്നു മുന്‍നിരക്ക്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8050 രൂപയായി. 8040 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. മാര്‍ച്ച് ഒന്നിനാണ് പവന്‌ ഇതുവരെ ഈ മാസം രേഖപ്പെടുത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം പുരോഗമിച്ചത്. അന്ന് 63,520 രൂപയായിരുന്നു വില. രണ്ട്, മൂന്ന് തീയതികളിലും നിരക്കിന് മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ മാര്‍ച്ച് നാലിന് പവന് വില 64,000 കടന്നു. അതിന് മുമ്പ് ഫെബ്രുവരി 27ന് മാത്രമായിരുന്നു 64,000ല്‍ അധികം വിലയുണ്ടായിരുന്നത്. ഫെബ്രുവരി 27ന് സമാനമായി മാര്‍ച്ച് നാലിനും 64080 രൂപയായിരുന്നു നിരക്ക്.

Read Also: SIP: 10,000 രൂപ മതി ടാറ്റ വഴി 3.7 കോടി നേടാം; എസ്‌ഐപി എന്ന സുമ്മാവാ

മാര്‍ച്ച് അഞ്ചായപ്പോഴേക്കും വില 64,520 രൂപയിലെത്തി. എന്നാല്‍ മാര്‍ച്ച് ആറു മുതല്‍ നിരക്ക് നേരിയ തോതിലെങ്കിലും കുറഞ്ഞു തുടങ്ങിയത് ആശ്വാസമായി. മാര്‍ച്ച് ആറിന് 64,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. മാര്‍ച്ച് ഏഴിന് ഇത് 63,920 ആയും കുറഞ്ഞു. എന്നാല്‍ മാര്‍ച്ച് എട്ടിന് സംഭവിച്ച വന്‍ കുതിപ്പ് ആശങ്കയായി. ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ച് 64320 രൂപയിലെത്തുകയായിരുന്നു. നിരക്ക് ഇന്നും കൂടിയതോടെ സാധാരണക്കാരന് ആശങ്ക വര്‍ധിക്കുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ‘തീരുവ യുദ്ധം’ അടക്കമാണ് സ്വര്‍ണവില വര്‍ധനവില്‍ പ്രതിഫലിക്കുന്നത്. ഒപ്പം ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതിയുള്ള സ്വര്‍ണ നിക്ഷേപത്തിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും മറ്റൊരു ഘടകമാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും, രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വവുമൊക്കെ സ്വര്‍ണവില വര്‍ധനവിന് വളമാകുന്നു.

വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും
ചാണക്യ നീതി: ഈ ഗുണങ്ങളുള്ള ഭാര്യ ഭർത്താവിന്റെ അനുഗ്രഹം
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ