Gold Rate Prediction: സ്വർണവില മൂക്കും കുത്തി വീഴുമോ? അതോ ഇരട്ടിയാകുമോ? ഇനിയെന്ത് സംഭവിക്കും

Gold Rate Predictions for Coming Days: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ 4,360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണം ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം ഏറ്റവും കുറഞ്ഞത് 80,000 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

Gold Rate Prediction: സ്വർണവില മൂക്കും കുത്തി വീഴുമോ? അതോ ഇരട്ടിയാകുമോ? ഇനിയെന്ത് സംഭവിക്കും

പ്രതീകാത്മക ചിത്രം

nandha-das
Published: 

13 Apr 2025 10:13 AM

ട്രംപിന്റെ പുതിയ താരിഫ് നയത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില കുതിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സ്വാഭാവികമായും കേരളത്തിലെ വിലയിലും പ്രതിഫലിക്കും. സ്വർണവില നിലവിൽ സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. 70,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ വിപണി വില. കേരളത്തിൽ ഇതാദ്യമായാണ് സ്വർണവില 70,000 കടക്കുന്നത്. ഒരു ഗ്രാമിന് 8,770 രൂപയാണ് വില.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ 4,360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണം ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം ഏറ്റവും കുറഞ്ഞത് 80,000 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡൊണാൾഡ് ട്രംപ് താരിഫ് നിരക്കുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ലോകമെമ്പാടുമുള്ള ഓഹരിവിപണികള്‍ തകർന്നടിയുകയും സാമ്പത്തിക മേഖല പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡും വിലയും ഉയർന്ന് കൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വർണം വലിയതോതിൽ വാങ്ങുന്നതും ഡിമാൻഡ് വർധിപ്പിക്കുകയാണ്.

വരും ദിവസങ്ങളിൽ സ്വർണവില ഇതേ രീതിയിൽ മുന്നോട്ട് പോകുമോ അതോ കൂപ്പുംകുത്തി വീഴുമോ എന്ന കാര്യത്തിൽ വിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. സ്വർണവില 80,000 കടക്കുമെന്ന് ചിലർ അഭിപ്രായപെടുമ്പോൾ മറ്റുചിലർ 40 ശതമാനം വരെ സ്വർണവില കുറയാനുള്ള സാധ്യതകൾ തുറന്നുകാട്ടുന്നു. ട്രംപിന്റെ താരിഫ് നയങ്ങൾ മൂലം ഓഹരിവിപണികള്‍ തകർന്നടിഞ്ഞതും സാമ്പത്തിക അനിശ്ചിതത്വവും കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്ന് സ്പ്രോട്ട് അസറ്റ് മാനേജ്‌മെന്റിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ റയാൻ മക്കിന്റയറിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 2025ൽ സ്വർണ്ണം ഒരു ലക്ഷം രൂപയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.

ALSO READ: വായ്പകൾ മുൻകൂട്ടി അടയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരുന്നോളൂ

എന്നാൽ, 38 മുതൽ 40 ശതമാനം വരെ സ്വർണവില ഇടിയുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ മോർണിംഗ്സ്റ്റാറിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് പ്രവചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരമൊരു ഇടിവ് സംഭവിക്കുകയാണെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 42,000 – 45,000 രൂപ എന്ന നിരക്കിലെത്തും.

ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷിച്ച് സാനിയ
കണ്ണുകളെ കാത്തുസൂക്ഷിക്കാം; ഇവ കഴിക്കൂ
ചക്ക ഐസ്‌ക്രീം തയ്യാറാക്കിയാലോ?
തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ വേണ്ട