5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: സ്വർണവില 60000-ൽ എത്താൻ പോകുന്നു, 59000 കടന്ന് ഇന്ന്

Gold Rate Today in Kerala: ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7394 രൂപയുമായി.

Gold Rate Today: സ്വർണവില 60000-ൽ എത്താൻ പോകുന്നു, 59000 കടന്ന് ഇന്ന്
സ്വര്‍ണവില Image Credit source: Getty Images
sarika-kp
Sarika KP | Updated On: 16 Jan 2025 10:23 AM

പുതുവർഷം സ്വർണപ്രേമികൾക്ക് അത്ര നല്ലതല്ല. ആദ്യ വാരം മുതൽ സ്വർണ വില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഇത് വലിയ തിരിച്ചടിയായി മാറുന്നു.  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 59,120 രൂപയായി. ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് കൂടിയത്. ഗ്രാമിനാകട്ടെ 7390 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 57,200 രൂപയായിരുന്നു നിരക്ക്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ 240 രൂപ വർധിച്ച് 57440 രൂപയായി. ഇതിനു പിന്നാലെ ജനുവരി മൂന്നിന് സ്വർണ വില 58000 കടന്നു. എന്നാൽ വീണ്ടും തിരിച്ചിറങ്ങുന്ന കാഴ്ചയാണ് തൊട്ടടുത്ത ദിവസം കണ്ടത്. ഈ ട്രൻഡ് ജനുവരി ഏഴ് വരെ മാറ്റമില്ലാതെ തുടര്‍ന്നു. ഇതോടെ സ്വർണവില ഇനി പെട്ടെന്ന് കൂടില്ലെന്നുള്ള ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികൾ. എന്നാൽ ജനുവരി ഒൻപതിനു 58000 കടന്ന സ്വർണവില പിന്നീട് അങ്ങോട്ടേക്ക് തുടരുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ അധികം വൈകാതെ സ്വർണ വില 60000-ൽ എത്തുമെന്ന് ഉറപ്പായി. ഇതിനിടെയിലാണ് ഇന്ന് വീണ്ടും വർധിച്ച് 59000-ത്തിലേക്ക് കുതിച്ചത്.

Also Read: പ്രധാനമന്ത്രിയുടെ 2000 ആർക്കൊക്കെ? പിഎം കിസാൻ ഉടൻ

വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില ജനുവരി 14ന് കുറഞ്ഞിരുന്നു. നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയത്. അന്ന് 58640 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ ഉയര്‍ന്ന സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമാണ് അന്ന് കേരളത്തില്‍ കണ്ടത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും നേരിയ വിലക്കുറവ് പ്രതീക്ഷിച്ചെങ്കിലും വലിയ കുതിപ്പാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന് 7340 രൂപയാണ് ഉണ്ടായത്. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തിയിരുന്നു.

ജനുവരിയിലെ സ്വർണവില

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16:59,120