Kerala Gold Rate: ഞാന്‍ പോകുന്നു ബൈ ദ ബൈ; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Gold Price in November 23: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. 57,800 രൂപയിലാണ് നവംബര്‍ 22ന് സ്വര്‍ണ വ്യാപാരം നടന്നത്. 7,225 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 57,000 രൂപയില്‍ തുടര്‍ന്ന സ്വര്‍ണവിലയാണ് വീണ്ടും 58,000 രൂപ പിന്നിട്ടിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7300 രൂപയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. 57,800 രൂപയിലാണ് നവംബര്‍ 22ന് സ്വര്‍ണ വ്യാപാരം നടന്നത്. 7,225 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാല്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നവംബര്‍ മാസത്തിന്റെ പകുതിയോടെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 18ലേതാണ്. 55,960 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില. എന്നാല്‍ ആ വിലക്കുറവിന് അധികം ആയുസ് ഉണ്ടായില്ലെന്ന് മാത്രം. നവംബര്‍ 19 മുതല്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.
Also Read: Today Gold Rate : 640 രൂപ കൂടി സ്വർണ്ണത്തിന് കൂടി, ഒരു പവന് ഇന്നത്തെ നിരക്ക് ഇതാണ്
സെപ്റ്റംബര്‍ 20നാണ് ആദ്യമായി സ്വര്‍ണവില 55,000 കടന്നത്. പിന്നീട് വില കൂടുന്ന കാഴ്ചയല്ലാതെ മലയാളികള്‍ കണ്ടിട്ടില്ല. ഒക്ടോബറില്‍ ഉണ്ടായ വില വര്‍ധനവിന്റെ ആഘാതം വിട്ടൊഴിയും മുമ്പെ വന്നെത്തിയ നവംബറില്‍ വ്യാപാരികളുടെയും സ്വര്‍ണമോഹികളുടെയും പ്രതീക്ഷ വളരെ വലുതായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ടാണ് നവംബര്‍ വന്നെത്തിയത്. നവംബറില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നു.
നവംബര്‍ മാസത്തിലെ സ്വര്‍ണവിലകള്‍ ഇങ്ങനെ
- നവംബര്‍ 01- 59,080 രൂപ
- നവംബര്‍ 02- 58,960 രൂപ
- നവംബര്‍ 03- 58,960 രൂപ
- നവംബര്‍ 04 58,960 രൂപ
- നവംബര്‍ 05- 58,840 രൂപ
- നവംബര്‍ 06- 58,920 രൂപ
- നവംബര്‍ 07- 57,600 രൂപ
- നവംബര്‍ 08- 58,280 രൂപ
- നവംബര്‍ 09- 58,200 രൂപ
- നവംബര്‍ 10- 58,200 രൂപ
- നവംബര്‍ 11- 57,760 രൂപ
- നവംബര്‍ 12 56,680 രൂപ
- നവംബര്‍ 13- 56,360 രൂപ
- നവംബര്‍ 14- 55,480 രൂപ
- നവംബര്‍ 15- 55,560 രൂപ
- നവംബര്‍ 16- 55,480 രൂപ
- നവംബര്‍ 17- 55,480 രൂപ
- നവംബര്‍ 18- 55,960 രൂപ
- നവംബര്‍ 19- 56520 രൂപ
- നവംബര്‍ 20- 56920 രൂപ
- നവംബര്‍ 21- 57160 രൂപ
- നവംബര്‍ 22- 57,800 രൂപ
സ്വര്‍ണവില ഉയരാന്‍ കാരണമെന്ത്?
പശ്ചിമേഷ്യന്‍ സംഘര്‍ഷവും, മാന്ദ്യ ഭീതിയും, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞ കുറച്ച മാസങ്ങളായി രാജ്യാന്തര സ്വര്‍ണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചിരുന്നു. നിലവില്‍ പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുക്കൂട്ടല്‍. സംഘര്‍ഷ സാഹചര്യം നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ ഇനിയും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.