Kerala Gold Rate: ഇടിവിന് ശേഷം പിന്നെയും കുതിപ്പ്! സംസ്ഥാനത്ത് സ്വർണവില കൂടി
December 4 Today's Gold Rate: ഇന്നലെ സ്വർണവിലയിൽ 480 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. 56,720 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
കൊച്ചി: ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. 56,000ത്തിൽ ഉണ്ടായിരുന്ന സ്വർണവില 57000ന് മുകളില്‍ എത്തി. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 കടന്നത്. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില
22 കാരറ്റ്: 7130 രൂപ
24 കാരറ്റ്: 7,734 രൂപ
18 കാരറ്റ്: ₹5,800 രൂപ
കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില
22 കാരറ്റ് 57,040 രൂപ
24 കാരറ്റ് ₹61,872 രൂപ
18 കാരറ്റ് ₹46,400 രൂപ
ഇന്നലെ സ്വർണവിലയിൽ 480 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. 56,720 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 രൂപ എന്ന നിലയിലായിരുന്നു സ്വർണ വ്യാപരം നടന്നത്.
വെള്ളി വിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേനിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ₹99.50 രൂപ നൽകണം. ഒരു കിലോ വെള്ളിക്ക് 99,500 രൂപയാണ് നിരക്ക്. പ്ലാറ്റിനത്തിന് ഗ്രാമിന് 4 രൂപ വർദ്ധിച്ചു. ഒരു ഗ്രാം പ്ലാറ്റിനത്തിന് 2,558 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാം പ്ലാറ്റിനത്തിന് ₹25,580 രൂപയാണ് വില. 40 രൂപയാണ് 10 ഗ്രാം പ്ലാറ്റിനത്തിന് ഇന്ന് വർദ്ധിച്ചത്.
കഴിഞ്ഞ 10 ദിവസത്തിന്റെ സ്വർണത്തിന്റെ വില (ഗ്രാമിൽ)
Dec 2: 7,735
Dec 1: 7,800
Nov 30: 7,800
Nov 29: 7,811
Nov 28: 7,735
Nov 27: 7,751
Nov 26: 7,724
Nov 25: 7,855
Nov 24: 7,964
സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രപരമായ വർദ്ധനവ് രേഖപ്പെടുത്തിയത് നവംബർ മാസത്തിലാണ്. സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ മാറ്റങ്ങൾ പ്രതിഫലിച്ചില്ല. നവംബർ 1-നാണ് സ്വർണവില സർവ്വകാല റെക്കോർഡിട്ടിരുന്നു. 59,080 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഈ നിരക്കിലേക്ക് പിന്നീട് സ്വർണവില ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, നവംബര്‍ 14,16,17 തീയതികളിലാണ് കഴിഞ്ഞ കുറച്ച് കാലത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 55,000 രൂപയായിരുന്നു സ്വര്‍ണവില.