Kerala Gold Rate: ആഹാ ഇത് വല്ലാത്ത വിലയായിപ്പോയല്ലോ! ഇന്നത്തെ സ്വര്‍ണവില അറിയേണ്ടേ?
Gold Price on January 6th in Kerala: ജനുവരി നാലിനാണ് 320 രൂപ കുറഞ്ഞ് സ്വര്‍ണവില 57,720 രൂപയിലെത്തിയത്. അന്നേദിവസം 45 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ജനുവരി മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയ സ്വര്‍ണമാണ് ഒറ്റദിവസം കൊണ്ട് 320 രൂപ കുറഞ്ഞത്. 58,080 രൂപയായിരുന്നു ജനുവരി മൂന്നിലെ സ്വര്‍ണവില.
പുത്തന്‍ പ്രതീക്ഷകളുമായാണ് 2025 വന്നെത്തിയത്. സ്വര്‍ണത്തിന്റെ കാര്യത്തിലും പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെയുള്ള മാറ്റങ്ങള്‍ സ്വര്‍ണവിലയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. സ്വര്‍ണവില 55,000 രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികളും ഉപഭോക്താക്കളും. എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്ത് നിര്‍ത്തികൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്.
കഴിഞ്ഞ രണ്ട് ദിവസമാണ് 57,720 രൂപയിലാണ് സ്വര്‍ണവില നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വിലയുടെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. 57,720 രൂപയില്‍ തന്നെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യപാരം സംസ്ഥാനത്ത് നടക്കുന്നത്. 7,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി നാലിനാണ് 320 രൂപ കുറഞ്ഞ് സ്വര്‍ണവില 57,720 രൂപയിലെത്തിയത്. അന്നേദിവസം 45 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ജനുവരി മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയ സ്വര്‍ണമാണ് ഒറ്റദിവസം കൊണ്ട് 320 രൂപ കുറഞ്ഞത്. 58,080 രൂപയായിരുന്നു ജനുവരി മൂന്നിലെ സ്വര്‍ണവില.
ജനുവരിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ 1,280 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. ജനുവരി ഒന്നിന് 57,200 രൂപയും ജനുവരി രണ്ടിന് 57,400 രൂപയുമായിരുന്നു സ്വര്‍ണവില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. എന്നാല്‍ പിന്നീട് ജനുവരി മൂന്ന് ആയപ്പോഴേക്ക് സ്വര്‍ണവില 58,000 ത്തിന് മുകളിലേക്ക് എത്തുകയായിരുന്നു.
അന്താരാഷ്ട്ര രംഗത്തുണ്ടാകുന്ന നിരവധി സംഭവവികാസങ്ങളാണ് സ്വര്‍ണവിലയില്‍ മാറ്റം വരുന്നതിന് കാരണമാകുന്നത്. വില വര്‍ധനവ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സ്വര്‍ണവിലയ്ക്ക് നേരിയ ആശ്വാസം 2025ല്‍ ഉണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എങ്കിലും സ്വര്‍ണവില വലിയ തോതില്‍ കുറയില്ല. ഉപഭോക്താക്കള്‍ക്ക് നേരിയ തോതില്‍ ആശ്വസിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജനുവരിയിലെ സ്വര്‍ണവില ഇപ്രകാരം
ജനുവരി 1: 57,200 രൂപ
ജനുവരി 2: 57,440 രൂപ
ജനുവരി 3: 58,080 രൂപ
ജനുവരി 4: 57,720 രൂപ
ജനുവരി 5: 57,720 രൂപ
ജനുവരി 6: 57,720 രൂപ