Gold Rate: തിളങ്ങാന്‍ പൊന്ന് തന്നെ വേണോ? സ്വര്‍ണം ഇനി താഴോട്ട് വരില്ല മക്കളേ
Gold Price in Kerala on January 21st: ഒരു തരത്തിലും താഴേക്കില്ലെന്ന ഭാവത്തിലാണ് സ്വര്‍ണവില മുന്നേറുന്നത്. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില അത്യുന്നതങ്ങളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്തുണ്ടായിരുന്ന വില 59,600 രൂപയായിരുന്നു. ആ വിലയില്‍ ഇന്നും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കേരളത്തില്‍ ഇന്നും 59,600 രൂപയ്ക്ക് തന്നെയാണ് സ്വര്‍ണത്തിന്റെ കച്ചവടം നടക്കുക.
സ്വര്‍ണമില്ലാത്ത ഒരു കാലത്തേക്ക് നമ്മള്‍ എന്ന് എത്തിച്ചേരുമെന്ന് പണ്ട് മുതലേ പലരും ചോദിക്കുന്ന കാര്യമാണ്. അതിനുള്ള പ്രധാന കാരണം സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ പലര്‍ക്കും വീടും പറമ്പുമെല്ലാം വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യണമെന്നതാണ്. കുറച്ച് കാലം മുമ്പ് വരെ ഒരു തരി പൊന്ന് ദേഹത്തില്ലാതെ എങ്ങനെയാണ് പെണ്‍കുട്ടികളെ വിവാഹ മണ്ഡപത്തിലേക്ക് പറഞ്ഞയക്കുക എന്നായിരുന്നു ഓരോ മാതാപിതാക്കളുടെയും വേവലാതി. എന്നാല്‍ ഇന്ന് അങ്ങനെയല്ല സ്വര്‍ണം വിവാഹത്തിന് ഒരു മാനദണ്ഡമേ ആകുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഒരു തരത്തിലും താഴേക്കില്ലെന്ന ഭാവത്തിലാണ് സ്വര്‍ണവില മുന്നേറുന്നത്. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില അത്യുന്നതങ്ങളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്തുണ്ടായിരുന്ന വില 59,600 രൂപയായിരുന്നു. ആ വിലയില്‍ ഇന്നും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. കേരളത്തില്‍ ഇന്നും 59,600 രൂപയ്ക്ക് തന്നെയാണ് സ്വര്‍ണത്തിന്റെ കച്ചവടം നടക്കുക.
ഒരു ദിവസം 120 രൂപ വര്‍ധിച്ചതാണ് സ്വര്‍ണം ജനുവരി 20ന് 59,600 രൂപയിലേക്കെത്തിയത്. ജനുവരി 18, 19 തീയതികളില്‍ 59,480 രൂപയില്‍ വില്‍പന നടന്ന സ്വര്‍ണമാണ് വീണ്ടും ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചത്. അതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,450 രൂപയായിരുന്നു. ഞായറാഴ്ച 7,435 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നും 7,450 രൂപയില്‍ തന്നെയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പന നടക്കുന്നത്.
സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന പല തീരുമാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും. മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ യുദ്ധത്തിന് താത്കാലിക വിരാമം വന്നതും സ്വര്‍ണ വ്യാപാരികള്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.
ജനുവരി മാസത്തെ സ്വര്‍ണവില ഇപ്രകാരം
ജനുവരി 01: 57,200 രൂപ
ജനുവരി 02: 57,440 രൂപ
ജനുവരി 03: 58,080 രൂപ
ജനുവരി 04: 57,720 രൂപ
ജനുവരി 05: 57,720 രൂപ
ജനുവരി 06: 57,720 രൂപ
ജനുവരി 07: 57,720 രൂപ
ജനുവരി 08: 57,800 രൂപ
ജനുവരി 09: 58,080 രൂപ
ജനുവരി 10: 58,280 രൂപ
ജനുവരി 11: 58,400 രൂപ
ജനുവരി 12: 58,400 രൂപ
ജനുവരി 13: 58,720 രൂപ
ജനുവരി 14: 58,640 രൂപ
ജനുവരി 15: 58,720 രൂപ
ജനുവരി 16: 59,120 രൂപ
ജനുവരി 17: 59,600 രൂപ
ജനുവരി 18: 59,480 രൂപ
ജനുവരി 19: 59,480 രൂപ
ജനുവരി 20: 59,600 രൂപ
ജനുവരി 21: 59,600 രൂപ