5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ദേ വീണ്ടും പൊന്ന് മുന്നോട്ട്! കുതിച്ചു കയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate January 3rd: പശ്ചിമേഷ്യൻ ‌യുദ്ധങ്ങൾ അവസാനിക്കാത്തും ലോകത്തിലെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങി കൂട്ടുന്നതുമാണ് വില കുതിക്കാൻ കാരണം.

Kerala Gold Rate: ദേ വീണ്ടും പൊന്ന് മുന്നോട്ട്! കുതിച്ചു കയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ
GOLD RATEImage Credit source: PTI
athira-ajithkumar
Athira CA | Updated On: 03 Jan 2025 10:12 AM

കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെങ്കിലും റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ആഭരണപ്രേമികളുടെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് കൂടിയിരിക്കുന്നത്.

ജനുവരി 3 (ഇന്ന്) ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,080 രൂപ നൽകണം. ​ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7,260 രൂപ നിരക്കിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025 ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ (ജനുവരി 2) ഒരു പവൻ സ്വർണത്തിന് 220 രൂപ വർദ്ധിച്ചിരിന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 57,440 രൂപ എന്ന നിരക്കിലും ​ഗ്രാമിന് 7,180 രൂപ എന്ന നിരക്കിലുമാണ് സ്വർണ വ്യാപാരം നടന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ഡിസംബർ അവസാന ആഴ്ചയിൽ ഉണ്ടായ ഇടിവ് മറികടന്നാണ് 2025-ന്റെ തുടക്കത്തിൽ തന്നെ സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി 1-ന്പ വന് 320 രൂപ വർദ്ധിച്ച് 57,200 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അന്നേ ദിവസം ​ 40 രൂപ വർദ്ധിച്ച് 7150 രൂപ നൽകിയാൽ ​ഒരു ​ഗ്രാം സ്വർണം ലഭിക്കുമായിരുന്നു.

കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില

22 കാരറ്റ്: 7,260 രൂപ

24 കാരറ്റ്: 7,920 രൂപ

18 കാരറ്റ്: 5,940 രൂപ

കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില

22 കാരറ്റ് 58,080 രൂപ

24 കാരറ്റ് 63,360 രൂപ

18 കാരറ്റ് 47,520 രൂപ

അതേസമയം, സംസ്ഥാനത്തെ വെള്ളി നിരക്കിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വില കുറഞ്ഞിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിക്ക് ഇന്ന് 10 പെെസ കുറഞ്ഞ് 97.90 രൂപയാണ് വില നൽകേണ്ടത്. ഒരു കിലോ​ഗ്രാം വെള്ളിയ്ക്ക് 100 രൂപയും കുറഞ്ഞിട്ടുണ്ട്. വെള്ളി കിലോ ​ഗ്രാമിന് 97,900 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. പ്ലാറ്റിനം ​ഗ്രാമിന് 32 രൂപ വർദ്ധിച്ച് 2553 രൂപ എന്ന നിരക്കിലും 10 ​ഗ്രാമിന് 320 രൂപ വർദ്ധിച്ച് 25530 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

രാജ്യത്തെ പ്രധാനന​ഗരങ്ങളിലെ ഒരു പവൻ സ്വർണത്തിന്റെ വില

  1. അഹമ്മദാബാദ്: 71,537 രൂപ
  2. ബാംഗ്ലൂർ: 71,500 രൂപ
  3. ചെന്നൈ: 71,656 രൂപ
  4. ഡൽഹി: 71,317 രൂപ
  5. ഹൈദരാബാദ്: 71,555 രൂപ
  6. കൊൽക്കത്ത: 71,353 രൂപ
  7. മുംബൈ: 71,445 രൂപ
  8. പൂനെ: 71,445 രൂപ
  9. സൂറത്ത്: 71,537 രൂപ
  10. അഗർത്തല: 71,784 രൂപ
  11. ആഗ്ര: 71,463 രൂപ
  12. അഹമ്മദാബാദ്: 71,537 രൂപ
  13. ഐസ്വാൾ: 71,729 രൂപ
  14. അലഹബാദ്: 71,463 രൂപ
  15. അമൃത്സർ: 71,445 രൂപ
  16. ഔറംഗബാദ്: 71,445 രൂപ
  17. ബാംഗ്ലൂർ: 71,500 രൂപ
  18. ബറേലി: 71,463 രൂപ

പശ്ചിമേഷ്യൻ ‌യുദ്ധങ്ങൾ അവസാനിക്കാത്തും ലോകത്തിലെ വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങി കൂട്ടുന്നതുമാണ് വില കുതിക്കാൻ കാരണം. 2025-ൽ രാജ്യത്തെ സ്വർണവിലയിൽ എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 2025-ന്റെ മധ്യത്തോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,000 രൂപ പിന്നിടുമെന്നാണ് സാമ്പത്തിക വിദ്​ഗ്ധരുടെ വിലയിരുത്തൽ.