Gold Rate: ആഹാ കൂടിയില്ലോ! താഴില്ല കുറയില്ല, സ്വര്‍ണവില പറപറക്കുന്നു
Gold Price on February 17th In Kerala: ഫെബ്രുവരി ഒന്നിന് 61,960 രൂപയിയിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. എന്നാല്‍ സ്വര്‍ണത്തിന്റെ വില പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും 61,960 സ്വര്‍ണ വ്യാപാരം നടന്നുവെങ്കിലും ഫെബ്രുവരി മൂന്നിലേക്ക് കടന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണമെത്തി. 61,640 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.

സ്വർണവില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 16ന് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചപ്പോള്‍ തുടര്‍ന്നും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം തിരിച്ചടി സമ്മാനിച്ചുകൊണ്ടാണ് സ്വര്‍ണവില ഉയരുന്നത്.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,520 രൂപയാണ്. കഴിഞ്ഞ ദിവസം 63,120 രൂപയില്‍ വ്യാപാരം നടന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,940 രൂപയിലെത്തി. കഴിഞ്ഞ ദിവസം 7,890 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഫെബ്രുവരി ഒന്നിന് 61,960 രൂപയിയിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. എന്നാല്‍ സ്വര്‍ണത്തിന്റെ വില പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും 61,960 സ്വര്‍ണ വ്യാപാരം നടന്നുവെങ്കിലും ഫെബ്രുവരി മൂന്നിലേക്ക് കടന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണമെത്തി. 61,640 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന് ദിനംപ്രതി വില ഉയരുകയായിരുന്നു. ഫെബ്രുവരി നാലിന് 62,480 രൂപയും ഫെബ്രുവരി അഞ്ചിന് 63,240 രൂപയുമായിരുന്നു സ്വര്‍ണത്തിന്. ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ 65,440 രൂപയിലും ഫെബ്രുവരി എട്ടിനും ഫെബ്രുവരി ഒന്‍പതിനും 63,560 രൂപയായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്.
ഫെബ്രുവരി 10 ലേക്ക് എത്തിയപ്പോഴേക്ക് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു 63,840 രൂപയിലേക്കാണ് അന്ന് സ്വര്‍ണമെത്തിയത്. എന്നാല്‍ ഫെബ്രുവരി 11ന് സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കുയര്‍ന്നു. അന്നേ ദിവസം സ്വര്‍ണമെത്തിയത് 64,480 രൂപയിലേക്കായിരുന്നു. ഫെബ്രുവരി 12 ആയപ്പോഴേക്ക് സ്വര്‍ണവില വീണ്ടും 63,000 ത്തിലേക്ക് തന്നെ തിരിച്ചെത്തി. 63,520 രൂപയിലായിരുന്നു അന്ന് വിപണനം നടന്നത്. ഫെബ്രുവരി 13ന് 63,840 രൂപയിലും സ്വര്‍ണ വ്യാപാരം നടന്നിരുന്നു.
ഫെബ്രുവരി 14ന് 63,920 രൂപയ്ക്കാണ് സ്വര്‍ണം കേരളത്തില്‍ വിറ്റഴിഞ്ഞത്. ഫെബ്രുവരി 15 ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 63,120 രൂപയായിരുന്നു അന്നത്തെ വില. ഫെബ്രുവരി 16 ഞായാറാഴ്ച ആയതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.