Gold Rate: കൂടി കൂടി ഇതെങ്ങോട്ടാ; ഒട്ടും പേടിക്കേണ്ടാ സ്വര്‍ണവില വീണ്ടും ഉയർന്നു

Gold Price in Kerala on January 20th: 2025ന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ അല്‍പം ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ 57,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. പിന്നീട് ഈ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തിയിട്ടില്ല.

Gold Rate: കൂടി കൂടി ഇതെങ്ങോട്ടാ; ഒട്ടും പേടിക്കേണ്ടാ സ്വര്‍ണവില വീണ്ടും ഉയർന്നു

സ്വര്‍ണ കമ്മലുകള്‍

Published: 

20 Jan 2025 09:48 AM

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ജനുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് സ്വര്‍ണം ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണമാണ് വീണ്ടും കുതിച്ചുയര്‍ന്നത്.

കേരളത്തില്‍ 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം 59,480 രൂപയായിരുന്നു ഒരു പവന്റെ വില. 120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,450 രൂപയായി. 7,435 രൂപയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പന നടന്നിരുന്നത്.

2025ന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ അല്‍പം ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ 57,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. പിന്നീട് ഈ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തിയിട്ടില്ല.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജനുവരി 17നായിരുന്നു. അന്നും സ്വര്‍ണത്തിന് 59,600 രൂപയായിരുന്നു വില. ഇത് രണ്ടാം തവണയാണ് സ്വര്‍ണം വീണ്ടും 59,600 എന്ന വിലയിലേക്ക് തിരിച്ചെത്തുന്നത്.

2025ല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സംഭവിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വില ഏറ്റവും ഉയരങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ വിപണി നമ്മളിലേക്ക് എത്തിക്കുന്നത്. സ്വര്‍ണത്തിന് ഇനിയും വില കൂടുമോ എന്ന ആശങ്കയിലാണ് വ്യാപാരികളും സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരും.

Also Read: Gold Rate: നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

ജനുവരി മാസത്തെ സ്വര്‍ണവില ഇപ്രകാരം

ജനുവരി 01: 57,200 രൂപ

ജനുവരി 02: 57,440 രൂപ

ജനുവരി 03: 58,080 രൂപ

ജനുവരി 04: 57,720 രൂപ

ജനുവരി 05: 57,720 രൂപ

ജനുവരി 06: 57,720 രൂപ

ജനുവരി 07: 57,720 രൂപ

ജനുവരി 08: 57,800 രൂപ

ജനുവരി 09: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍