Gold Rate: നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
Gold Rate Dip in Kerala January 18: സ്വർണവിലയിൽ വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ ആയിരുന്നു.
കൊച്ചി: തുടർച്ചായി കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെ ആയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 59,600 രൂപയായിരുന്നു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 59,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 7,435 രൂപയാണ് വില.
2025 ആരംഭിച്ചത് ആഭരണ പ്രേമികൾക്ക് ആശ്വാസമേകി കൊണ്ടാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 57,200 രൂപയായിരുന്നു സ്വർണ വില. എന്നാൽ അടുത്ത ദിവസം തന്നെ സ്വർണ വില വീണ്ടും കൂടി. 240 രൂപ വർധിച്ച് വില 57440 രൂപയായി. തുടർന്ന് ജനുവരി മൂന്നിന് വീണ്ടും സ്വർണ നിരക്ക് ഉയർന്ന വില 58000 രൂപ കടന്നു. എന്നാൽ, തൊട്ടടുത്ത ദിവസം സ്വർണ വില ഇടിഞ്ഞു 57720 രൂപയായി. പിന്നീട് തുടർച്ചയായ നാല് ദിവസത്തോളം ഇതേ വിലയിലായിരുന്നു വ്യാപാരം നടന്നത്. പിന്നീട് ജനുവരി ഒൻപതിനു വില വീണ്ടും വർധിച്ച് 58000 കടന്നു. പിന്നീട് വിലയിൽ ചെറിയ ചലനങ്ങൾ ഒക്കെ ഉണ്ടായെങ്കിലും കാര്യാമായ കുറവ് രേഖപ്പെടുത്തിയില്ല.
പിന്നീട് ജനുവരി 14ന് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 58640 രൂപയിലാണ് കച്ചവടം പുരോഗമിച്ചത്. അന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ ചെറിയ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. തുടർന്ന് വരും ദിവസങ്ങളിൽ സ്വർണ വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വർധിക്കുകയാണ് ഉണ്ടായത്.
ജനുവരിയിലെ സ്വർണ വില
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16:59,120
ജനുവരി 17:59,600
ജനുവരി 18:59,480
Updating…