ആശ്വസിക്കാന്‍ വരട്ടെ; വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില
വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 53,000 രൂപയാണ്.
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു 22 ഗ്രാം സ്വര്‍ണത്തിന് വില ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 6625 രൂപ ആയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ വര്‍ധിച്ച് 5525 ആയി.
വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. 87 രൂപയാണ് ഇപ്പോഴത്തെ വില. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മാറിമറിഞ്ഞതോടെയാണ് സ്വര്‍ണത്തിന് വിലകൂടി തുടങ്ങിയത്. നിക്ഷേപകര്‍ എല്ലാം സ്വര്‍ണത്തിലാണ് നിക്ഷേിക്കുന്നത്. 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് വര്‍ധിച്ചതും വില കൂടാന്‍ കാരണമായി.
ഏപ്രില്‍ ഒന്നുമുതല്‍ സ്വര്‍ണവില 50,000 ത്തിന് മുകളിലെത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനാലാണ് സ്വര്‍ണവില ഉയരുന്നത്. സംഘര്‍ഷം കൂടുന്തോറും സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടുന്നു. രാഷ്ട്രീയ അന്തരീക്ഷം മാറിമറയുന്നതിന് അനുസരിച്ച് ആളുകള്‍ നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണത്തിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.