സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് ചെറിയ ഇടിവുണ്ട്.തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയും, ഒരു ഗ്രാമിന് 50 രൂപയുമാണ് വില വർധിച്ചത്. ഇന്ന് പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമാണ് നിരക്ക്. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോഡ്. ആഗോള തലത്തിൽ സ്വർണ്ണം നേട്ടത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് ചെറിയ ഇടിവുണ്ട്.തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയും, ഒരു ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 54120 രൂപയും, ഗ്രാമിന് 6765 രൂപയുമായിരുന്നു വില. നിലവിൽ ഇത് കേരളത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയരമാണ്. ഏപ്രിൽ 16ാം തിയ്യതി രേഖപ്പെടുത്തിയ പവന് 54360 രൂപ, ഗ്രാമിന് 6795 രൂപ എന്നതാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം.ഈ മാസം രണ്ടാം തിയ്യതിയാണ് ഏപ്രിലിലെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
പവന് 50680 രൂപയും, ഗ്രാമിന് 6335 രൂപയുമായിരുന്നു അന്നത്തെ വില. ഇക്കഴിഞ്ഞ മാർച്ച് 29ാം തിയ്യതിയാണ് സ്വർണ്ണവില ആദ്യമായി അരലക്ഷം രൂപ നിലവാരം മറികടക്കുന്നത്. അന്ന് പവന് 50400 രൂപയും, ഗ്രാമിന് 6300 രൂപയുമായിരുന്നു നിരക്കുകൾ. ഇതിന് ശേഷം ഇതുവരെ സ്വർണ്ണവില 50000 രൂപയ്ക്ക് താഴേക്ക് പോയിട്ടില്ല.ആഗോള സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 8.75 ഡോളർ (0.37%) ഉയർന്ന് 2388.80 ഡോളർ എന്നതാണ് നിരക്ക്. ഇറാൻ-ഇസ്രായേൽ യുദ്ധപ്രതിസന്ധി തുടരുന്നതാണ് ഇപ്പോൾ സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണം.വെള്ളിവില കേരളത്തിലെ വെള്ളിവിലയിൽ ഇന്ന് ചെറിയ താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 89.90 രൂപയാണ് വില. 8 ഗ്രാമിന് 719.20 രൂപ,10 ഗ്രാമിന് 899 രൂപ,100 ഗ്രാമിന് 8990 രൂപ, ഒരു കിലോഗ്രാമിന് 89900 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് കുറഞ്ഞത്.