Kerala Gold Rate: ഇന്നും ഉയർന്ന് തന്നെ! മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
Gold Prices in Kerala on April 18 2025: ഇന്നലെയാണ് 200 രൂപ വർധിച്ച് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണ വില ഒരു പവന് 71,360 രൂപയിൽ എത്തിയത്. ഇതേ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്നും അതേ വിലയിൽ തുടരുന്നത്. എങ്കിലും സർവകാല റെക്കോർഡ് വിലയിൽ തന്നെയാണ് സ്വർണം. ഇന്നലെയാണ് 200 രൂപ വർധിച്ച് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണ വില ഒരു പവന് 71,360 രൂപയിൽ എത്തിയത്. ഇതേ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 8,945 രൂപയാണ് ഇന്നത്തെ വിപണി വില.
ഏപ്രിൽ 17നാണ് ആദ്യമായി സ്വർണവില 71,000 പിന്നിട്ടത്. അന്ന് ഒരു പവന് 71,360 രൂപയായിരുന്നു വില. തുടർന്ന് ഇന്നലെ 200 രൂപ കൂടി 71,560 രൂപയിലെത്തി. എന്നാൽ, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മാർച്ച് 8നാണ്. 65,800 രൂപ നിരക്കിലായിരുന്നു അന്ന് വ്യാപാരം നടന്നത്. പിന്നീട് അങ്ങോട്ട് ഏറ്റക്കുറച്ചിലുകൾ ആയിരുന്നെങ്കിലും ഏപ്രിൽ 12ന് ആദ്യമായി സ്വർണവില 70,000 കടന്നു. ഏപ്രിൽ 12നും 13നും ഒരു പവൻ സ്വർണത്തിന് 70,160 രൂപയായിരുന്നു വില.
ALSO READ: യുപിഐ പേയ്‌മെന്റുകൾക്ക് നികുതിയോ? വ്യക്തത വരുത്തി കേന്ദ്രം, വിശദമായി അറിയാം
എന്നാൽ, ഏപ്രിൽ 14ന് സ്വർണവിലയിൽ ചെറിയ ഇടിവുണ്ടായി. അടുത്ത ദിവസവും ഇത് ആവർത്തിച്ചു. എന്നാൽ, ആശ്വാസത്തിന് വക നൽകാതെ അടുത്ത ദിവസം വില വീണ്ടും വർധിച്ചു. അങ്ങനെ വില 71360 രൂപയിലെത്തി. വിവാഹ സീസൺ ആയതുകൊണ്ട് തന്നെ സ്വർണ വില ഉയരുന്നത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഡോണാൾഡ് ട്രംപ് കൊണ്ടുവന്ന പുതിയ തീരുവ നയം, മേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതുമാണ് സ്വർണത്തിന്റെ വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങളിൽ ചിലത്.