Gold Price Today: നോക്കേണ്ട, ഇന്നും കൂടി! സ്വർണത്തിന് റെക്കോർഡ് വില; നിരാശയിൽ ആഭരണപ്രേമികൾ
Kerala Gold Rate Today February 20 2025: ഗ്രാമിന് 35 രൂപ കൂടി 8070 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ചരിത്ര റെക്കോർഡ് വിലയ്ക്ക് തൊട്ടരികെയാണ് സ്വർണവില.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 64,560 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കൂടി 8070 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇതോടെ ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും കടുത്ത നിരാശയാണ്.
കഴിഞ്ഞ ദിവസമാണ് വീണ്ടും സ്വർണവില 64000 കടന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 520 രൂപ കൂടി 64,280 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 65 രൂപ കൂടി 8035 രൂപയിലാണ് വ്യാപാരം നടന്നത്. ഇതോടെ നാല് ദിവസം കൊണ്ട് 1,040 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
Also Read:വീണ്ടും 64,000 കടന്ന് സ്വർണ വില; ഇന്ന് പവന് കൂടിയത് 520 രൂപ
ഈ മാസം ആരംഭിക്കുമ്പോള്‍ 61000 കടന്ന സ്വർണവില പിന്നീട് മൂന്നാം തീയതിയാണ് കുറഞ്ഞത്. അന്ന് പവന് 320 രൂപ കുറഞ്ഞ് 61640 രൂപയാണ് രേഖപ്പെടുത്തിയത്. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. പിന്നീട് ഉയർന്ന സ്വർണവില ഫെബ്രുവരി 11-നാണ് 64000 കടന്നത്. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും 64,000 രൂപ കടന്നത്. അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വരെ കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായിരുന്നു ഇത്. അതു മറികടന്നാണ് ഇന്ന് സ്വർണവില എത്തിയത്.