5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Price Forecast: സ്വര്‍ണത്തെ ഇനി പ്രതീക്ഷിക്കേണ്ട; വില കുറയണമെങ്കില്‍ ട്രംപ് കനിയണം

Gold prices in Kerala : ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 65760 രൂപയാണ്. ഗ്രാമിന് 8220 രൂപയും. വെള്ളിയാഴ്ചയാണ് സ്വർണവില വന്‍ കുതിപ്പ് നടത്തിയത്. ഇതിനു ശേഷം ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.

Gold Price Forecast: സ്വര്‍ണത്തെ ഇനി പ്രതീക്ഷിക്കേണ്ട; വില കുറയണമെങ്കില്‍ ട്രംപ് കനിയണം
സ്വർണ വില Image Credit source: FREEPIK
sarika-kp
Sarika KP | Updated On: 16 Mar 2025 12:45 PM

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇതോടെ സ്വർണം ഇനി പ്രതീക്ഷിക്കേണ്ടയെന്ന് സാരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രിത്രത്തിലാദ്യമായി കേരളത്തിലെ സ്വർണ വില 65,000 രൂപ കടന്നത്. മാർച്ച് 14ന് പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,840 രൂപയിലേക്ക് എത്തിയിരുന്നു. ഇന്നലെ സര്‍വകാല റെക്കോഡിലെത്തിയില്ലെങ്കിലു സ്വര്‍ണവിലയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഈ ആശങ്ക തുടരുമെന്നാണ് പ്രവചനം.

ചുരുക്കി പറഞ്ഞാൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. ആഗോള വിപണി സാഹചര്യം മോശമായതിനാലാണ് ഈ അവസ്ഥ. എന്നാൽ ഈ സന്ദർഭം മുതലെടുത്ത് പണമുള്ളവർ സ്വർണം വാങ്ങിവെക്കുന്നു. ഇങ്ങനെ ചെയ്യുന്നതോടെ പിന്നീട് വിറ്റാലും ലാഭം ഉറപ്പാണ്.

ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 65760 രൂപയാണ്. ഗ്രാമിന് 8220 രൂപയും. വെള്ളിയാഴ്ചയാണ് സ്വർണവില വന്‍ കുതിപ്പ് നടത്തിയത്. ഇതിനു ശേഷം ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഞായറാഴ്ച വിപണി അവധിയായതിനാൽ വിലയിൽ മാറ്റമില്ല. ഇതാണ് രണ്ടാമത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Also Read:പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‌ എത്ര കൊടുക്കണം?

2025 ആരംഭിച്ച് ആദ്യ രണ്ട് മാസങ്ങളിലും വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ജനുവരി 22നാണ് സ്വർണ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് അങ്ങോട്ടേക്ക് ഓരോ ദിവസവും റെകോർഡ് നിരക്കിൽ ഉയർന്ന വില ദിവസങ്ങള്‍ക്കകം 64,000 കടന്നു. എന്നാൽ മാർച്ച് മാസം ആരംഭിച്ചത് മുതൽ സ്വർണ വിലയിൽ നേരിയ ഇടിവാണ് കണ്ട് തുടങ്ങിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ വില 63000-ത്തിലേക്ക് എത്തിയത് ഏവർക്കും ആശ്വാസകരമായിരുന്നു. മാര്‍ച്ചിലെ ആദ്യ മൂന്ന് ദിനങ്ങളില്‍ രേഖപ്പെടുത്തിയ നിരക്കാണ് ഈ മാസത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 63,520 രൂപയായിരുന്നു പവന്റെ വില. എന്നാൽ പിന്നീട് മാർച്ച് നാലിന് വീണ്ടും 64,000 കടന്നു. ഫെബ്രുവരി 27ന് ശേഷം മാര്‍ച്ച് നാലിനാണ് ആദ്യമായി സ്വര്‍ണവില 64,000 കടന്ന് കുതിച്ചത്. ഇത് പിന്നീട് കൂടിയും കുറഞ്ഞും നിന്നു. ആഗോള വ്യാപാര യുദ്ധവും അമേരിക്കയിലെ മാന്ദ്യ സാദ്ധ്യതകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചതോടെയാണ് വില ദിവസം കഴിയും തോറും പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്.

അതേസമയം രാജ്യാന്തര സ്വർണ വില ചരിത്രത്തിലാദ്യമായി 3,000 ഡോളര്‍ കടന്നു. സ്പോട്ട് ഗോള്‍ഡ് ട്രോയ് 3,004 ഡോളറിലാണ് എത്തിയത്. ഈ വര്‍ഷം 13 തവണയാണ് സ്വര്‍ണ വില പുതിയ ഉയരം കുറിക്കുന്നത്.