Kerala Gold Rate: ഒറ്റയടിക്ക് 2200 രൂപയുടെ ഇടിവ്; ഇന്നലെ കുതിച്ച സ്വർണവില ഇന്ന് താഴേക്ക്, നിരക്കറിയാം
Gold Prices in Kerala on April 23 2025: സ്വർണം വാങ്ങാൻ നിൽക്കുന്നവർക്ക് ആശ്വാസമേകുന്ന വാർത്തയാണിത് എങ്കിലും, ഈ മാസം 30ന് അക്ഷയ ത്രിതീയ വരാനിരിക്കെ ഇനിയും സ്വർണവില വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് താഴേക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇന്ന് ഒറ്റയടിക്ക് ഇടിഞ്ഞ് താഴേക്കെത്തിയത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയായിരുന്നു. ഇത് കുറഞ്ഞ് ഇന്ന് 72,120 രൂപയിലെത്തി. സ്വർണം വാങ്ങാൻ നിൽക്കുന്നവർക്ക് ആശ്വാസമേകുന്ന വാർത്തയാണിത് എങ്കിലും, ഈ മാസം 30ന് അക്ഷയ ത്രിതീയ വരാനിരിക്കെ ഇനിയും സ്വർണവില വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ഒരു ഗ്രാമിന് 275 രൂപ കുറഞ്ഞ് 9,015 രൂപയിലെത്തി.
ഏപ്രിൽ മാസം ആരംഭിച്ചത് മുതൽ ഇന്ന് വരെ സ്വർണ വിലയിൽ 4,040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 68,080 രൂപയായിരുന്നു വിപണി വില. പിന്നീട് നേരിയ ചലനങ്ങൾ ഉണ്ടായെങ്കിലും വില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന്, ഏപ്രിൽ 8ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 65,800 രൂപയിലെത്തി. ഇതോടെ സ്വർണ വില ഇനിയും ഇടിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒറ്റയടിക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. അങ്ങനെ, ഏപ്രിൽ 12ന് സ്വർണ വില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 70,000 കടന്നു.
ALSO READ: ഇനിയും ചിട്ടിപ്പണം നിക്ഷേപിച്ചില്ലേ? കെഎസ്എഫ്ഇയില്‍ തന്നെ മതിയന്നേ; ദാ ഇത്ര പണിയേ ഉള്ളൂ
പിന്നീട് ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും ഏപ്രിൽ 16ന് ശേഷം സ്വർണ വില 70,000 രൂപയിൽ നിന്നും താഴേക്ക് എത്തിയിട്ടില്ലെന്നത് സാധാരണക്കാരിൽ ആശങ്ക ഉയർത്തുന്നൊരു കാര്യമാണ്. അതേസമയം, കഴിഞ്ഞ ദിവസമാണ് സർവ്വകാല റെക്കോർഡിൽ സ്വർണ വില എത്തിയത്. ഏപ്രിൽ 23ന് ഒരു പവൻ സ്വർണത്തിന് 74,320 രൂപയായിരുന്നു വിപണി വില.