Kerala Gold Price Today: സ്വർണം വാങ്ങി സൂക്ഷിച്ചോളൂ; 2025-ൽ വില കുതിക്കുമെന്ന് പ്രവചനം

Gold Rate 2024: പുതുവർഷം ആരംഭിക്കുമ്പോൾ സ്വർണ വിലയിൽ സമാനമായ വർദ്ധനവ് തുടരാമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. 2025 അവസാനത്തോടെ സ്വർണത്തിൻ്റെ വില ഔൺസിന് 2900 ഡോളറിലെത്തുമെന്ന് യുബിഎസ് കണക്കാക്കുന്നു.

Kerala Gold Price Today: സ്വർണം വാങ്ങി സൂക്ഷിച്ചോളൂ; 2025-ൽ വില കുതിക്കുമെന്ന് പ്രവചനം

GOLD (Image Credits - PTI)

Updated On: 

29 Dec 2024 10:32 AM

ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സ്വർണവിലയിൽ റെക്കോർഡിട്ട വർഷമാണ് 2024. ഒക്ടോബറിൽ ചരിത്ര റെക്കോർഡാണ് സ്വർണ വിലയിൽ ഉണ്ടായത്. ഒക്ടോബർ 31ന് സ്വർണ വില 59,640 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു 2024ലെ ഏറ്റവും ഉയർന്ന വില. പിന്നീട് 59,000ലേക്ക് വില കടന്നിരുന്നില്ല. ആഗോള ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധത, സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ എന്നിവ ഈ വർഷം സ്വർണവില വർധിപ്പിക്കാൻ കാരണമായി. ഇതോടെ 2010 ന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രകടനമാണ് 2024-ൽ സ്വർണവിലയിൽ ഉണ്ടായത്.

പുതുവർഷം ആരംഭിക്കുമ്പോൾ സ്വർണ വിലയിൽ സമാനമായ വർദ്ധനവ് തുടരാമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. 2025 അവസാനത്തോടെ സ്വർണത്തിൻ്റെ വില ഔൺസിന് 2900 ഡോളറിലെത്തുമെന്ന് യുബിഎസ് കണക്കാക്കുന്നു. ഇതോടെ സ്വർണം സുരക്ഷിത നിക്ഷേപ ഓപ്ഷനായാണ് ആളുകൾ കരുതുന്നത്.

Also Read: പേഴ്‌സണല്‍ ലോണ്‍ എടുത്ത് സമ്പാദിക്കാമോ? ചെയ്യേണ്ടത് ഇങ്ങനെയാണ്‌

2024 ലെ സ്വർണ വില

2024 ജനുവരി ഒന്നിന് 46840 രൂപയാണ് ഒരു പവൻ സ്വർണത്തിനു നൽകിയത്. ​ഗ്രാമിന് 5855 രൂപയും. തൊട്ടടുത്ത ദിവസം തന്നെ മാസത്തെ ഏറ്റവും വലിയ നിരക്ക് രേഖപ്പെടുത്തി. ജനുവരി 18-നാണ് ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപ രേഖപ്പെടുത്തിയത്. മാർച്ചിലാണ് ആദ്യമായി വലിയ കയറ്റം വന്നത്. 50,400 രൂപയായിരുന്നു ഉയർന്നത്. അതു വരെ 46,000ലും 47,000ലും വില നിന്നിരുന്നു. പിന്നീട് ഏപ്രിലിൽ വലിയൊരു കുതിപ്പ് വന്നു. ഏപ്രിൽ 19 ന് 54520 എന്ന വിലയിലാണ് വ്യാപാരം നടന്നത്. 4120 രൂപയാണ് ഒറ്റ മാസം കൊണ്ട് ഉയർന്നത്. പിന്നീട് സെപ്റ്റംബർ 27ന് 56,800 ലേക്ക് സ്വർണ വില കുതിച്ചു. അവിടെയും അവസാനിച്ചില്ല, ഒക്ടോബറിലെ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. 59640ലായിരുന്നു ഒക്ടോബർ 31ന് വ്യാപാരം നടന്നത്. ഇതോടെ ഈ വർഷം തന്നെ സ്വർണ വില 60000-ത്തിലേക്ക് എത്തുമെന്ന് ഉറപ്പായി എന്നാൽ അതിനു ശേഷം ഇന്നു വരെ 59,000 തൊട്ടിട്ടില്ല.

ഇന്നത്തെ വില

ഇന്ന് ഒരു ​ഗ്രാമിന് 7135 രൂപയാണി. പവന് 57,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 71,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 7784 രൂപയും പവന് 62,272 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 5838 രൂപയും പവന് 46,704 രൂപയുമാണ്. ഞായറാഴ്ചയായതുകൊണ്ട് കഴിഞ്ഞ ദിവസത്തെ വിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

2025-ൽ സ്വർണ വില എങ്ങോട്ട്?

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയേ ബാധിക്കുന്നത്. 2024 ജനുവരി 1 മുതൽ ഇതുവരെ 10240 രൂപയാണ് സ്വർണം പവന് വർദ്ധിച്ചത്. ഒരു വർഷം കൊണ്ട് 10,000 രൂപയ്ക്ക് മുകളിൽ വില കുതിച്ചു. 2025ൽ വില 65,000 എന്ന മാന്ത്രിക നമ്പർ കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.

Related Stories
ATM Withdrawal Limits : എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി എത്ര? ഓരോ കാർഡുകൾക്കും വ്യത്യാസമാണ്
7th Pay Commission DA Hike 2025 : പുതുവർഷത്തിൽ ക്ഷാമബത്ത 56 ശതമാനം? ഡിഎ വർധനക്ക് കാത്ത് കേന്ദ്ര ജീവനക്കാർ
Kerala Gold Rate: പിടിച്ചാൽ കിട്ടില്ലേ ഇനി! റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില, വെള്ളി നിരക്കിലും വർദ്ധന
Air India WiFi : ആകാശത്താണെങ്കിലും ഇനി എയർ ഇന്ത്യയിൽ നെറ്റ് കിട്ടും ; രാജ്യത്ത് ആഭ്യന്തര സർവീസിൽ വൈഫൈ സേവനം നൽകുന്ന ആദ്യ വിമാനക്കമ്പനി
ITR Filing: ഐടിആര്‍ ഫയല്‍ ചെയ്തില്ലേ ഇതുവരെ? ഇനിയും വൈകിയാല്‍ എന്തു സംഭവിക്കും?
LPG Price: പുതുവത്സരത്തിൽ എണ്ണക്കമ്പനികളുടെ സർപ്രെെസ്, വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; നിരക്കിൽ ആശ്വാസം
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?