Kerala Gold Price: സ്വർണ ഇനി നോക്കണ്ട; വില മുന്നോട്ടുതന്നെ; ഇന്നത്തെ നിരക്ക് അറിയാം
Gold prices Hit an All- Time High: ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7945 രൂപയായി. പവന് 120 രൂപ കൂടി 63560 രൂപയായി.

സംസ്ഥാനത്ത് സ്വർണവില അനുദിനം ചരിത്ര റെക്കോർഡും കുതിച്ച് മുന്നേറുകയാണ്. ഇന്നും സ്വർണവില ചരിത്ര നേട്ടത്തിലാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7945 രൂപയായി. പവന് 120 രൂപ കൂടി 63560 രൂപയായി.തുടർച്ചയായി നാലാം ദിവസമാണ് സ്വർണ വില കുതിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 63,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7,930 രൂപയിലായിരുന്നു വ്യാപാരം.
ഫെബ്രുവരി മാസം തുടങ്ങിയത് മുതൽ 1600 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഒന്നാം തീയതി 61000-ത്തിന് മുകളിൽ എത്തിയ സ്വർണ വില ഫെബ്രുവരി മൂന്നിനാണ് അല്പം കുറഞ്ഞത്. അന്ന് 320 രൂപ കുറഞ്ഞ് പവന് 61,640 രൂപയിലാണ് വ്യാപാരം നടന്നത്. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ 61000-ത്തിലുണ്ടായ സ്വർണവില 62000-ത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് സ്വർണ വില 63000-ത്തിലേക്ക് കുതിച്ചു. നാല് ദിവസമായി 63000-ത്തിന് മുകളിലാണ് സ്വർണവില.
Also Read:ആ 500 കോടി ടാറ്റ കുടുംബത്തിലേക്കല്ല; ആരാണ് രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ പറയുന്ന മോഹിനി മോഹൻ ദത്ത?
രാജ്യന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് വിദ്ഗധർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധകരാമേറ്റതോടെ ഈ മാറ്റം ഉണ്ടാകുന്നത്.ഇനിയും സ്വർണ വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.