Kerala Gold Price: പ്രതീക്ഷയ്ക്ക് വകയുണ്ട്… സ്വർണ വിലയിൽ ഇന്നും കുറവ്! നിരക്ക് അറിയാം
Kerala Gold Price Today: ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിവസവും കുറവ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണ വിലയിൽ ഇനിയും കുറവ് സംഭവിക്കുമെന്നാണ് ആഭരണപ്രമികളുടെ പ്രതീക്ഷ.
കഴിഞ്ഞ ചൊവ്വാഴ്ച റെക്കോർഡ് നിരക്കിൽ ഉയർന്ന സ്വർണവിലയാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു പവന് 64,440 രൂപയായിരുന്നു. മാസം അവസാനിക്കാനിരിക്കെ സ്വർണവിലയിലുണ്ടായ ഈ കുറവ് വരും മാസത്തിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി ഒന്നിന് 61000 കടന്ന സ്വർണവില 27 ദിവസം പിന്നിടുമ്പോൾ 64000-ത്തിലേക്ക് എത്തിനിൽക്കുകയാണ്. ഫെബ്രുവരി മൂന്നിനാണ് സ്വർണ വിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 61640 രൂപയായിരുന്നു.
Also Read:18 കാരറ്റ് സ്വര്‍ണമാണോ കയ്യിലുള്ളത്? ഇനിയും വാങ്ങിക്കൂട്ടുന്നത് നഷ്ടമാകുമോ?
ഇതിനു പിന്നാലെ ഉയർന്ന സ്വർണവില ഒറ്റ ദിവസം കൊണ്ട് 63000 കടക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 11 നാണ് 64000 കടന്നത്.പുതുവർഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 57200 രൂപയായിരുന്ന സ്വർണവില ജനുവരി 22 നാണ് ആദ്യമായി 60000 കടന്നത്.
അതേസമയം സ്വർണത്തിന്റെ ഇറക്കുമതിയിൽ വലിയ ഇടിവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് ഇതിന് കാരണമെന്ന് വിലയിരുത്തൽ. ഇതിനു പുറമെ പലരും സ്വർണം വാങ്ങുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് തൂക്കം കൂടിയ സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ഉപഭോക്താക്കള്‍ താത്പര്യം പ്രകടിപ്പിച്ചതെങ്കിൽ ഇപ്പോൾ പുതുതലമുറ അവരുടെ ദൈനംദിന ജീവിതശൈലിക്ക് യോജിച്ച ആഭരണങ്ങളാണ് വാങ്ങിക്കുന്നത്.