Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്

Gold Price Today January 19: തുടർച്ചയായ മൂന്ന് ദിവസത്തെ വില വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു.

Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്

Representational Image

Updated On: 

19 Jan 2025 10:21 AM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തെ വില വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപ കുറഞ്ഞ് 59,480 എന്ന നിരക്കിലായിരുന്നു വ്യപാരം നടന്നത്. ഇന്നും ഒരു പവൻ സ്വർണത്തിന് 59,480 രൂപ നൽകണം.

2025 ആരംഭിച്ചത് ആഭരണ പ്രേമികൾക്ക് നേരിയ ആശ്വാസത്തോട് കൂടിയാണെങ്കിലും അടുത്ത ദിവസം മുതൽ സ്വർണ വില ഉയർന്നു തുടങ്ങി. ജനുവരി ഒന്നിന് 57,200 ആയ സ്വർണ വില അടുത്ത ആഴ്ചകളിൽ 59,000 ത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ ഇസ്രയേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചെങ്കിലും അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണ വില വർധിക്കാൻ കാരണമായി. ഇന്നലെ സ്വർണവിലയും നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ന് വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6130 രൂപയാണ് വില. അതേസമയം വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 99 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 99,000 രൂപയും നൽകണം. ഇന്നലെ ഇതേ വിലയിലാണ് വെള്ളി വ്യാപാരം നടന്നത്.

ALSO READ: 5000 ലോൺ കിട്ടാൻ പാൻ കാർഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ജനുവരിയിലെ സ്വർണ വില

ജനുവരി 01: 57,200 രൂപ

ജനുവരി 02: 57,440 രൂപ

ജനുവരി 03: 58,080 രൂപ

ജനുവരി 04: 57,720 രൂപ

ജനുവരി 05: 57,720 രൂപ

ജനുവരി 06: 57,720 രൂപ

ജനുവരി 07: 57,720 രൂപ

ജനുവരി 08: 57,800 രൂപ

ജനുവരി 09: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16:59,120 രൂപ

ജനുവരി 17:59,600 രൂപ

ജനുവരി 18:59,480 രൂപ

ജനുവരി 19:59,480 രൂപ

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി 17 നാണ്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,600 രൂപയായിരുന്നു. ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതി ആയിരുന്നു. അന്ന് 57,200 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?