Kerala Gold Price Today: സ്വര്‍ണ വില പവന് 80 രൂപകൂടി; ഇന്നത്തെ നിരക്കുകൾ അറിയാം
Gold price today: ഇന്ന് 80 രൂപ കൂടി പവന് 57,120 രൂപയായി. ഇന്ന് ഗ്രാമിന് 7140 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന വിലയാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ദിവസം പവന് 57,040 രൂപയിലാണ് വ്യാപാരം നടന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) ഇന്ന് വർധന. ഇന്ന് 80 രൂപ കൂടി പവന് 57,120 രൂപയായി. ഇന്ന് ഗ്രാമിന് 7140 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന വിലയാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ദിവസം പവന് 57,040 രൂപയിലാണ് വ്യാപാരം നടന്നത്.
ഡിസംബർ മാസം തുടക്കത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില കുത്തനെ ഇടിയുകയായിരുന്നു. 480 രൂപ കുറഞ്ഞ് പവൻ വില 56,720 രൂപയിലാണ് വ്യാപാരം നടന്നത്. ഇത് സ്വർണപ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു. എങ്കില്‍ ഡിസംബർ മൂന്നിനു വീണ്ടും സംസ്ഥാനത്തെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റ ദിവസം കൊണ്ട് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കൂടി 7130 രൂപ ആയി. പവന്‍ സ്വര്‍ണത്തിന്റെ വില 57,040 രൂപയായി. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നതാണ് ഇതിന് കാരണം. ഡോളര്‍ കരുത്ത് കുറയാതെ നില്‍ക്കുകയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ്.
Also Read-Best Stocks 2025: 2025-ൽ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും നല്ല ഓഹരികൾ: ശ്രദ്ധിക്കേണ്ടത്
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
സമീപക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 59,080 രൂപയായിരുന്നു. നവംബർ 1നായിരുന്നു പവന് വില 59,080 രൂപയിലെത്തിയത്. അതേസമയം സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. അധികം വൈകാതെ സ്വർണവില 60000-ലേക്ക് എത്തുമെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.