5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: സ്വർണാഭരണ മോഹം തല്‍ക്കാലം വിടാം; ഞെട്ടിച്ച് സ്വര്‍ണം, അറിയാം ഇന്നത്തെ നിരക്ക്

Gold price Hits Record High Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

Kerala Gold Rate Today:  സ്വർണാഭരണ മോഹം തല്‍ക്കാലം വിടാം;  ഞെട്ടിച്ച് സ്വര്‍ണം, അറിയാം ഇന്നത്തെ നിരക്ക്
സ്വര്‍ണം (Image Credits: SOPA Images/Getty Images Creative)
sarika-kp
Sarika KP | Updated On: 25 Jan 2025 10:16 AM

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി റെക്കോർഡ് നിരക്കിൽ ഉയരുന്ന സ്വർണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണവില റെക്കോർഡ് തുകയിൽ എത്തിയത്. 60,200 രൂപയാണ് അന്ന് സ്വർണ വ്യാപാരം പുരേ​ഗമിക്കുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇതും മറികടന്ന് സ്വർണവില പവന് 60,440 രൂപയിലെത്തിയിരുന്നു. ആ വില തന്നെയിലാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില. ഇന്ന് പവന് 60,440 രൂപയാണ്. ഗ്രാമിനാകട്ടെ 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്.

പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് പവന് വില 57,200 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ജനുവരി 16-ന് സ്വർണവില 59000-ത്തിലേക്ക് എത്തി. 59,600 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതോടെ അധികം വൈകാതെ സ്വർണവില 60000-ത്തിലേക്ക് എത്തുമെന്ന് സൂചന ലഭിച്ചു. ഇത് പിന്നീട് തുടരുന്ന കാഴ്ചയാണ് കണ്ടത്. 22ആം തീയതി 600 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 60,200ൽ എത്തുകയായിരുന്നു. 23ആം തീയതിയും ഇതേ വില തന്നെയാണ് സ്വർണത്തിനുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം 240 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോർഡ് തകർത്തു.

Also Read: ഇതിവിടെയൊന്നും നിൽക്കില്ല; റെക്കോർഡും കടന്ന് സ്വർണം കുതിയ്ക്കുന്നു

ജനുവരി മാസത്തിൽ ഇതുവരെയുള്ള സ്വർണവില (പവനിൽ)

ജനുവരി 1: 57,200 രൂപ

ജനുവരി 2: 57,440 രൂപ

ജനുവരി 3: 58,080 രൂപ

ജനുവരി 4: 57,720 രൂപ

ജനുവരി 5: 57,720 രൂപ

ജനുവരി 6: 57,720 രൂപ

ജനുവരി 7: 57,720 രൂപ

ജനുവരി 8: 57,800 രൂപ

ജനുവരി 9: 58,080 രൂപ

ജനുവരി 10: 58,280 രൂപ

ജനുവരി 11: 58,400 രൂപ

ജനുവരി 12: 58,400 രൂപ

ജനുവരി 13: 58,720 രൂപ

ജനുവരി 14: 58,640 രൂപ

ജനുവരി 15: 58,720 രൂപ

ജനുവരി 16: 59,120 രൂപ

ജനുവരി 17: 59,600 രൂപ

ജനുവരി 18: 59,480 രൂപ

ജനുവരി 19: 59,480 രൂപ

ജനുവരി 20: 59,600 രൂപ

ജനുവരി 21: 59,600 രൂപ

ജനുവരി 22: 60,200 രൂപ

ജനുവരി 23: 60,200 രൂപ

ജനുവരി 24: 60,440 രൂപ

ജനുവരി 25: 60,440 രൂപ