Gold Rate Today: 60000ത്തിലേക്ക് അടുത്ത് സ്വർണവില; വീണ്ടും കുതിപ്പ്, ഇന്നത്തെ നിരക്ക് നോക്കാം
Gold Price Hike In Kerala January 17: ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസമാണ് സ്വർണ വില വർധിക്കുന്നത്.
കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 400 രൂപ കൂടി 59,120 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 59,600 രൂപ എന്ന നിരക്കിലാണ് കച്ചവടം നടക്കുന്നത്. 280 രൂപയാണ് ഒരു പവന് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7,450 രൂപയാണ് വില.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ഒന്നിനാണ്. അന്ന് 57,200 രൂപയായിരുന്നു സ്വർണ വില. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണ വില വീണ്ടും ഉയർന്നു. ജനുവരി രണ്ടിന് സ്വർണത്തിന് 240 രൂപ വർധിച്ച് 57440 രൂപയായി. തുടർന്ന് ജനുവരി മൂന്നിന് സ്വർണ നിരക്ക് 58000 രൂപ കടന്നു. എന്നാൽ അടുത്ത ദിവസം സ്വർണ വില വീണ്ടും ഇടിഞ്ഞു 57720 രൂപയായി. പിന്നീട് നാല് ദിവസത്തോളം ഇതേ വിലയിലായിരുന്നു കച്ചവടം പുരോഗമിച്ചത്. തുടർന്ന് ജനുവരി ഒൻപതിനു സ്വർണ വില വീണ്ടും 58000 കടന്നു. പിന്നീട് ചെറിയ ചലനങ്ങൾ ഒക്കെ സംഭവിച്ചെങ്കിലും സ്വർണ വില കുതിച്ചുയർന്നു.
തുടർന്ന് ജനുവരി 14ന് സ്വര്ണവില വീണ്ടും കുറഞ്ഞിരുന്നു. നാമമാത്രമായ കുറവായിരുന്നു അന്ന് രേഖപ്പെടുത്തിയത്. 58640 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്വർണ വിലയിൽ ഉണ്ടായ നേരിയ തോതിലുള്ള കുറവാണ് അന്ന് കേരളത്തിലും പ്രതിഫലിച്ചത്. ഇതോടെ വരും ദിവസങ്ങളിൽ സ്വർണ വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും കുതിച്ചുയർന്നു. പവന് 80 രൂപ കൂടി വില 58,720 രൂപയായിരുന്നു അന്ന്. തുടർന്ന് ഇന്നലെ വീണ്ടും 400 രൂപ കൂടി 59,120 രൂപയായി.
ALSO READ: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!
ജനുവരിയിലെ സ്വർണ വില
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16:59,120
ജനുവരി 17:59,600
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിലും (Silver Price) നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു കിലോഗ്രാം വെള്ളിക്ക് ഇന്ന് 100 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു കിലോ വെള്ളിക്ക് 1,03,000 രൂപയായി വില. ഒരു ഗ്രാമിന് 103 രൂപ എന്ന നിരക്കിലാണ് ഇന്ന് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു കിലോ വെള്ളിക്ക് 1,02,000 രൂപയായിരുന്നു വില. അതേസമയം, ഇന്ന് പ്ലാറ്റിനത്തിന് ഗ്രാമിന് 5 രൂപ വർധിച്ചു. ഇന്ന് ഒരു ഗ്രാം പ്ലാറ്റിനത്തിന്റെ വില 2,608 രൂപയാണ്. 10 ഗ്രാം പ്ലാറ്റിനത്തിന് 26,080 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ ഒരു ഗ്രാം പ്ലാറ്റിനത്തിന് 2,603 രൂപയായിരുന്നു.