വിലയിടിഞ്ഞ് സ്വര്‍ണം; വിവാഹ പാര്‍ട്ടികള്‍ക്ക് ആശ്വാസം
നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് പണികൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപ നല്‍കണം. സ്വര്‍ണത്തിന്റെ വില കുറയുന്നത് വിവാഹ പാര്‍ട്ടികള്‍ക്കൊക്കെ നല്‍കുന്ന ആശ്വാസം ചെറുതല്ല
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി വില കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,120 രൂപയാണ് വില. തിങ്കളാഴ്ച 54,640 എന്ന റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷമാണ് വിലകുറയുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ സ്വര്‍ണവില 50,000 ത്തിന് മുകളിലെത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനാലാണ് സ്വര്‍ണവില ഉയരുന്നത്. സംഘര്‍ഷം കൂടുന്തോറും സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടുന്നു. രാഷ്ട്രീയ അന്തരീക്ഷം മാറിമറയുന്നതിന് അനുസരിച്ച് ആളുകള്‍ നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണത്തിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് പണികൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപ നല്‍കണം. സ്വര്‍ണത്തിന്റെ വില കുറയുന്നത് വിവാഹ പാര്‍ട്ടികള്‍ക്കൊക്കെ നല്‍കുന്ന ആശ്വാസം ചെറുതല്ല.
മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.
വെള്ളി വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഗ്രാമിന് വില 90 രൂപ. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,760 രൂപയായിട്ടുണ്ട്.