Gautam Adani : എഴുപതാം വയസിൽ ബിസിനെസ് ജീവിതം അവസാനിപ്പിക്കുമെന്ന് ഗൗതം അദാനി; കോടി കണക്കിനുള്ള സ്വത്ത് ഇനി ആർക്ക്?
Gautam Adani Retirement : നിലവിൽ അദാനി ഗ്രൂപ്പിൻ്റെ ചെയർമാനാണ് ഗൗതം അദാനി. മക്കളായ കരൺ അദാനി, ജീത്ത് അദാനി മരുമക്കളായ പ്രണവ് അദാനി സാഗർ അദാനി എന്നിവർ ചേർന്ന് ബിസിനെസ് നയിക്കുന്നത്.
70-ാം വയസിൽ തൻ്റെ ബിസിനെസ് ജീവിതം അവസാനിപ്പിച്ച് വിശ്രമം ജീവിതം നയിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പിൻ്റെ (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). 62കാരനായ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ പ്രമുഖൻ തൻ്റെ ബിസിനെസ് ജീവിതം 70-ാം വയസിൽ അവസാനിപ്പിക്കുമെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം തൻ്റെ പിൻഗാമി ആരായിരിക്കുമെന്നും ഗൗതം അദാനി ഇതാദ്യമായി വ്യക്തമാക്കുകയും ചെയ്തു. 2030ൻ്റെ തുടക്കത്തോടെ അദാനി തൻ്റെ പിഗാമികൾക്ക് തൻ്റെ ബിസിനെസ് സാമ്രാജ്യം വിട്ട് നൽകും. അത് ആർക്കൊക്കെയെന്ന് പരിശോധിക്കാം.
അദാനി ഗ്രൂപ്പിൻ്റെ തലപ്പത്തേക്ക് ഇവരെത്തും
തൻ്റെ മക്കൾക്കും മരുമക്കൾക്കുമായി തൻ്റെ ബിസിനെസ് സാമ്രാജ്യം വീതിച്ച് നൽകാനാണ് ഗൗതം അദാനി പദ്ധതിയിടുന്നത്. മക്കളായ കരൺ അദാനി, ജീത്ത് അദാനി മരുമക്കളായ പ്രണവ് അദാനി, സാഗർ അദാനി എന്നിവർക്ക് സ്വത്ത് വീതിച്ച് നൽകാനാണ് അദാനിയുടെ കുടുംബ ട്രസ്റ്റ് തീരുമാനമെടുത്തിരിക്കുന്നത്.
ALSO READ : Stock Market Today: തകർന്നടിഞ്ഞ് ഓഹരി വിപണി, 3 ശതമാനം ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് 15 കോടി, കാരണമറിയാം
നിലവിൽ ഇവരുടെ ചുമതലകൾ
ഗൗതം അദാനിയുടെ മൂത്തമകൾ കരൺ അദാനിക്ക് അദാനി പോർട്ട്സിൻ്റെ ഡയറക്ടറാണ്. ഇളയ മകൻ ജീത്ത് അദാനി അദാനി എയർപ്പോർട്ട്സിൻ്റെ മാനേജിങ് ഡയറക്ടറാണ്. മരുമക്കളായ പ്രണവ് അദാനി അദാനി എൻ്റർപ്രൈസിസൻ്റെ ഡയറക്ടറും സാഗർ അദാനി അദാനി ഗ്രീൻ എനെർജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ആകെ പത്ത് കമ്പനികളാണ് അദാനി ഗ്രൂപ്പിൻ്റെ കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ആരാകും അദാനി ഗ്രൂപ്പിൻ്റെ അടുത്ത തലവൻ?
ബ്ലൂംബെർഗിൻ്റെ ഇക്കാര്യത്തിൽ ഗൗതം അദാനി വ്യക്തമാക്കിട്ടില്ല. കുടുംബ ട്രസ്റ്റിൻ്റെ തീരുമാനത്തിലാകും ചെയർമാൻ സ്ഥാനത്തേക്ക് ആരെത്തുമെന്ന് അറിയാൻ സാധിക്കുക. എന്നിരുന്നാലും മൂത്തമകൻ കരണോ അല്ലെങ്കിൽ മൂത്തമരുമകൻ പ്രണവോ ഈ സ്ഥാനത്തേക്കെത്തിയേക്കും.
തീരുമാനം കുടുംബ ട്രസ്റ്റിൻ്റേത്
ആദാനി കുടുംബത്തിൽ പ്രത്യേകം സംഘടിപ്പിച്ച ഉച്ചഭക്ഷണത്തിനിടെയാണ് ഗൗതം അദാനി തൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള തീരുമാനം അറിയിക്കുന്നത്. ഒരു കുടുംബത്തെ പോലെ ബിസിനെസ് മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സ്വത്തിൻ്റെ അവകാശിളായ മക്കളും മരുമക്കളും പറഞ്ഞു. ഈ നാല് പേർക്കും തുല്യമായി അവകാശം ഗൗതം അദാനി വീതിച്ച് നൽകുമെന്ന് ബ്ലൂബെർഗ് റിപ്പോർട്ട് ചെയ്യുന്നു.