Fixed Deposits : ഇവിടെ എഫ്ഡി ഇട്ടാൽ 9.60% വരെ പലിശ, ഞെട്ടണ്ട
Best Fixed Deposit Schemes: ഇക്കാര്യത്തിൽ എല്ലാവരും ആശ്രയിക്കുന്നത് സർക്കാർ ബാങ്കുകളെയാണെങ്കിലും ചെറുകിട ധനകാര്യ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് FD-യിൽ ബമ്പർ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു.
പൈസ ഇട്ടാൽ പിന്നെ ഒന്നും നോക്കേണ്ട എന്ന് പറയാവുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ. സുരക്ഷിത നിക്ഷേപം എന്ന ആശയത്തിന് ഇന്ത്യൻ നിക്ഷേപകർക്ക് ഏറ്റവുമധികം സഹായകരമാവുന്ന ഒന്നാണിത്. അത് കൊണ്ട് തന്നെ രാജ്യത്തെ നിക്ഷേപകർക്കിടയിൽ എഫ്ഡിക്ക് പിന്തുണ ഏറെയാണ്. ഇക്കാര്യത്തിൽ എല്ലാവരും ആശ്രയിക്കുന്നത് സർക്കാർ ബാങ്കുകളെയാണെങ്കിലും ചെറുകിട ധനകാര്യ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് FD-യിൽ ബമ്പർ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 9.60 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന 10 സ്മോൾ ഫിനാൻസ് ബാങ്കുകളെ കുറിച്ച് പരിശോധിക്കാം.
പരമാവധി പലിശ
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ എഫ്‌ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 9.10% പലിശയും മുതിർന്ന പൗരന്മാർക്ക് 9.60% പലിശയും വാഗ്ദാനം ചെയ്യുന്നു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ ഉപഭോക്താക്കൾക്ക് 1001 ദിവസത്തെ FD-കളിൽ 9% പലിശയും മുതിർന്ന പൗരന്മാർക്ക് 9.50% പലിശയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 1000 ദിവസത്തെ FD-കളിൽ 8.51% പലിശയും മുതിർന്ന പൗരന്മാർക്ക് 9.11% പലിശയും വാഗ്ദാനം ചെയ്യുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 888 ദിവസത്തെ എഫ്ഡികളിൽ 8.50% പലിശയും മുതിർന്ന പൗരന്മാർക്ക് 9% പലിശയും വാഗ്ദാനം ചെയ്യുന്നു. ഇനി എല്ലാവർക്കും സുപരിചിതമായ ESAF സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികളിൽ 8.50% പലിശയും മുതിർന്ന പൗരന്മാർക്ക് 9% പലിശയും വാഗ്ദാനം ചെയ്യുന്നു.
ഇവിടെ 9%
ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 500 ദിവസത്തെ എഫ്ഡിയിൽ 8.50% പലിശയും മുതിർന്ന പൗരന്മാർക്ക് 9% പലിശയും വാഗ്ദാനം ചെയ്യുന്നു. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്താക്കൾക്ക് 1000 ദിവസം മുതൽ 1500 ദിവസം വരെയുള്ള എഫ്ഡികളിൽ 8.25% പലിശയും മുതിർന്ന പൗരന്മാർക്ക് 8.85% പലിശയും വാഗ്ദാനം ചെയ്യുന്നു.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്താക്കൾക്ക് 560 ദിവസത്തെ എഫ്ഡിയിൽ 8.25% പലിശയും മുതിർന്ന പൗരന്മാർക്ക് 8.85% പലിശയും വാഗ്ദാനം ചെയ്യുന്നു. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്താക്കൾക്ക് 24 മാസം മുതൽ 36 മാസം വരെയുള്ള എഫ്ഡികളിൽ 8.15% പലിശയും മുതിർന്ന പൗരന്മാർക്ക് 8.65% പലിശയും വാഗ്ദാനം ചെയ്യുന്നു. AU സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ ഉപഭോക്താക്കൾക്ക് 24 മാസം 1 ദിവസം മുതൽ 36 മാസം വരെയുള്ള FD-കൾക്ക് 7.75 ശതമാനം പലിശ നൽകുന്നു, മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും.