5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposits: കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഞെട്ടൽ; ഇൻഡസ്ഇൻഡ് ബാങ്ക് എഫ്ഡി പലിശ കുറച്ചു

IndusInd Bank Fixed Deposits: സാധാരണ ഉപഭോക്താക്കൾക്ക് 3.50% മുതൽ 7.75% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 8.25% വരെയും പലിശ നിരക്കുകളാണ് നിലവിൽ ബാങ്ക് നൽകുന്നത്. നേരത്തെ ഇതായിരുന്നില്ല

Fixed Deposits: കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഞെട്ടൽ; ഇൻഡസ്ഇൻഡ് ബാങ്ക് എഫ്ഡി പലിശ കുറച്ചു
Fd Rates IndusindImage Credit source: TV9 Network
arun-nair
Arun Nair | Published: 27 Feb 2025 12:20 PM

സ്ഥിര നിക്ഷേപവും പലിശയും കാത്തിരുന്ന ഉപഭോക്താക്കളൾക്ക ഞെട്ടൽ കൂടിയായിരുന്നു ഇൻഡസ്ഇൻഡ് ബാങ്കിൻ്റെ ആ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ബാങ്കുകളിൽ ഒന്നായ ഇൻഡസ്ഇൻഡ് ബാങ്ക് തങ്ങളുടെ എഫ്ഡിയുടെ പലിശ നിരക്കുകൾ കുറച്ചിരിക്കുകയാണ്. 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കുകളിലാണ് ബാങ്ക് മുൻപത്തെ നിരക്കുകളേക്കാൾ കുറഞ്ഞ നിരക്ക് ആക്കിയത്. സാധാരണ പൗരന്മാർക്കുള്ള പരമാവധി പലിശ നിരക്ക് 7.75% ഉം മുതിർന്ന പൗരന്മാർക്ക് ഇത് 8.25% ഉം ആയിരിക്കും 1 വർഷവും 5 മാസവും മുതൽ 1 വർഷവും 6 മാസവും വരെയുള്ള എഫ്ഡികൾക്ക് ഈ നിരക്ക് ബാധകമായിരിക്കും.

സാധാരണ ഉപഭോക്താക്കൾക്ക് 3.50% മുതൽ

സാധാരണ ഉപഭോക്താക്കൾക്ക് 3.50% മുതൽ 7.75% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 8.25% വരെയും പലിശ നിരക്കുകളാണ് നിലവിൽ ബാങ്ക് നൽകുന്നത്. നേരത്തെ, ഇതേ കാലയളവിൽ, സാധാരണ പൗരന്മാർക്ക് 7.99% വരെയും മുതിർന്ന പൗരന്മാർക്ക് 8.49% വരെയും പലിശ ലഭിച്ചിരുന്നു. ബാങ്കിന്റെ ഈ പുതിയ നിരക്കുകൾ 2025 ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്നു. ആർ‌ബി‌ഐ റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് ഇൻഡസ്ഇൻഡ് ബാങ്ക് എഫ്‌ഡി നിരക്കുകൾ കുറച്ചത്.

ഇൻഡസ്ഇൻഡ് ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചു.

മൂന്ന് കോടി രൂപയിൽ താഴെയുള്ള എഫ്‌ഡികളിലാണ് ഇൻഡസ്ഇൻഡ് പലിശ പരിഷ്‌ക്കരണം വരുത്തിയത്. സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് 3.50 ശതമാനം മുതൽ പരമാവധി 7.75 ശതമാനം വരെ പലിശ നൽകുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ബാങ്ക് പരമാവധി 7.99 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശയും നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് പരമാവധി 8.49 ശതമാനം പലിശയുണ്ട്.

സ്ഥിര നിക്ഷേപ നിരക്ക്

7 മുതൽ 30 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഎഫ്‌ഡികൾ – 3.50%

31 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 3.75%

46 മുതൽ 60 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 4.75%

61 മുതൽ 90 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 4.75%

91 മുതൽ 120 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 4.75%

121 മുതൽ 180 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 5%

181 മുതൽ 210 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 5.85%

211 മുതൽ 269 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 6.10%

270 മുതൽ 354 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ– 6.35%

355 മുതൽ 364 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ – 6.50%

1 വർഷം 3 മാസം മുതൽ 1 വർഷം 4 മാസം വരെയുള്ള കാലയളവിൽ കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികൾ– 7.75%