Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
High FD rates In India : സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതുമായ നിക്ഷേപമാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റ്. എഫ്ഡിയില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത് എവിടെയായിരിക്കുമെന്നറിയാനാകും താല്‍പര്യം. രാജ്യത്ത് എട്ട് ശതമാനത്തില്‍ കൂടുതല്‍ പലിശ വരെ നല്‍കുന്ന നിരവധി ബാങ്കുകളുണ്ട്. പൊതു, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ധനകാര്യ ബാങ്കുകളാണ് ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്
നിക്ഷേപങ്ങളിലെ ഏറ്റവും സുരക്ഷിത മാര്‍ഗം ഏതാണ്? ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) എന്നാകും പലരും പറയുന്നത്. റിസ്‌ക് ഏറ്റവും കുറവുള്ളതും, സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതുമായ നിക്ഷേപമാര്‍ഗം ഇതാണെന്നതില്‍ തര്‍ക്കം കാണില്ല. വിശ്വസനീയവും, സ്ഥിരവുമായ ദീര്‍ഘകാല നിക്ഷേപമാര്‍ഗമാണിത്. എഫ്ഡിയില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത് എവിടെയായിരിക്കുമെന്നറിയാനാകും പലര്‍ക്കും താല്‍പര്യം. നിലവില്‍ രാജ്യത്ത് എട്ട് ശതമാനത്തില്‍ കൂടുതല്‍ പലിശ വരെ നല്‍കുന്ന നിരവധി ബാങ്കുകളുണ്ട്. പൊതു, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ധനകാര്യ ബാങ്കുകളാണ് ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ ചില ബാങ്കുകള്‍ പരിശോധിക്കാം.
ചെറുകിട ധനകാര്യ ബാങ്കുകള്‍
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 9.00% (546 ദിവസം മുതൽ 1111 ദിവസം വരെ)
- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: 9.00% (1001 ദിവസത്തേക്ക്)
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.60% (2 വർഷം മുതൽ 3 വർഷം വരെ)
- ജന സ്മോൾ ഫിനാൻസ് ബാങ്ക്: 8.25% (1 വർഷം മുതൽ 3 വർഷം വരെ)
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.50% (2 വർഷം മുതൽ 3 വർഷം വരെ)
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.25% (888 ദിവസത്തേക്ക്)
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 8.25% (12 മാസത്തേക്ക്)
സ്വകാര്യ മേഖല ബാങ്കുകൾ
- ബന്ധൻ ബാങ്ക്: 8.05% (ഒരു വർഷത്തെ കാലാവധിക്ക്)
- ഡിസിബി ബാങ്ക്: 8.05% (19 മാസം മുതൽ 20 മാസം വരെ)
- ആർബിഎൽ ബാങ്ക്: 8.00% (500 ദിവസത്തേക്ക്)
- ഇൻഡസ്ഇൻഡ് ബാങ്ക്: 7.99% (1.5 വര്‍ഷം മുതല്‍ 1.6 വര്‍ഷം വരെ)
- ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: 7.90% (400 മുതൽ 500 ദിവസം വരെ)
- എച്ച്ഡിഎഫ്‌സി ബാങ്ക്: 7.40% (55 മാസം വരെ)
- ഐസിഐസിഐ ബാങ്ക്: 7.25% (15 മാസം മുതൽ 2 വർഷം വരെ)
പൊതുമേഖലാ ബാങ്കുകൾ
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 7.50% (1111 അല്ലെങ്കിൽ 3333 ദിവസത്തേക്ക്)
- ബാങ്ക് ഓഫ് മഹാരാഷ്ട്ര: 7.45% (366 ദിവസത്തേക്ക്)
- കാനറ ബാങ്ക്: 7.40% (3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ)
- ബാങ്ക് ഓഫ് ബറോഡ: 7.30% (400 ദിവസത്തേക്ക്-Bob Utsav)
- ബാങ്ക് ഓഫ് ഇന്ത്യ: 7.30% (400 ദിവസത്തേക്ക്)
- ഇന്ത്യൻ ബാങ്ക്: 7.30% (400 ദിവസത്തേക്ക്-IND SUPER)
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 7.30% (456 ദിവസത്തേക്ക്)
വിദേശ ബാങ്കുകൾ
- ഡച്ച് ബാങ്ക്: 8.00% (1 വർഷം മുതൽ 3 വർഷം വരെ)
- എച്ച്എസ്ബിസി ബാങ്ക്: 7.50% (601 മുതൽ 699 ദിവസം വരെ)
- സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്: 7.50% (1 വർഷം മുതൽ 375 ദിവസം വരെ)
Read Also : ബിസിനസ് ചെയ്യാന്‍ സര്‍ക്കാര്‍ പണം നല്‍കും; ഇതാ അഞ്ച് വായ്പാപദ്ധതികള്‍
രാജ്യത്ത് അടുത്തിടെ എഫ്ഡി നിരക്കുകള്‍ വര്‍ധിക്കുന്നുണ്ട്. നികുതി കണക്കാക്കുന്നതിന് മുമ്പ് ബാങ്കുകൾ എഫ്ഡികളിൽ നൽകുന്ന പലിശ നിരക്കുകളായ ‘പ്രീ-ടാക്‌സ് റിട്ടേണുകള്‍’ മികച്ച രീതിയില്‍ നിരവധി ബാങ്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. എഫ്ഡി പലിശ നിരക്കുകളില്‍ പുരോഗതി ഉണ്ടാകുമ്പോഴും, ലഭിക്കുന്ന പലിശയിൽ നികുതി കുറച്ചതിനു ശേഷമുള്ള റിട്ടേണുകളായ ‘പോസ്റ്റ്-ടാക്‌സ് റിട്ടേണുകള്‍’ പല നിക്ഷേപകര്‍ക്കും താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട്.