5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PNB Fixed Deposits: നിക്ഷേപം പിഎൻബിയിലാക്കാം, കോടികൾ ലാഭം

Punjab National Bank Fixed Deposits: സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ FD-കളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3.50% മുതൽ 7.25% വരെ പലിശയാണ് നൽകുന്നത്

PNB Fixed Deposits: നിക്ഷേപം പിഎൻബിയിലാക്കാം, കോടികൾ ലാഭം
Fixed Deposits-PNB | PTI
arun-nair
Arun Nair | Published: 12 Jun 2024 17:41 PM

സ്ഥിര നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുന്നവരാണെങ്കിൽ അവർക്കായി കിടിലൻ മാറ്റങ്ങളുമായി എത്തുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ബാങ്ക്. പുതിയ നിരക്കുകൾ ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്നു. 3 കോടി രൂപ വരെ FD-യിൽ നിക്ഷേപിക്കുന്നവർക്കാണ് പുതുക്കിയ നിരക്കുകൾ.

സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ FD-കളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3.50% മുതൽ 7.25% വരെ പലിശയാണ് ബാങ്ക് ഇതിന് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയും പിഎൻബി വാഗ്ദാനം ചെയ്യുന്നു. 80 വയസ്സിന് മുകളിലുള്ള നിക്ഷേപകർക്ക് PNB പരമാവധി 8.25 ശതമാനം പലിശ നൽകും.

പലിശ നിരക്കുകൾ ചുവടെ

7 ദിവസം മുതൽ 14 ദിവസം വരെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് – 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 4.00 ശതമാനം ഉം, 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3.50%; മുതിർന്ന പൗരന്മാർക്ക് – 4.00% ഉം പലിശ ലഭിക്കും.

30 ദിവസം മുതൽ 45 ദിവസം വരെ പൊതുജനങ്ങൾക്ക് – 3.50 ശതമാനം ഉം മുതിർന്ന പൗരന്മാർക്ക് – 4.00 ശതമാനം ഉം പലിശ ലഭിക്കുമ്പോൾ 46 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് – 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 5.00 ശതമാനം എന്നിങ്ങനെയായിരിക്കും പലിശ.

91 ദിവസം മുതൽ 179 ദിവസം വരെ പൊതുജനങ്ങൾക്ക് – 4.50 ശതമാനം ഉം മുതിർന്ന പൗരന്മാർക്ക് – 5.00 ശതമാനം ഉം പലിശ കിട്ടും 180 ദിവസം മുതൽ 270 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ പൊതുജനങ്ങൾക്ക് 6 ശതമാനവും മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനവും പലിശ ലഭിക്കും. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് – 6.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.75 ശതമാനം ഉം പലിശ ലഭിക്കും.