Financial Changes March 1: മാര്‍ച്ച് ഒന്ന് മുതല്‍ വമ്പന്‍ മാറ്റങ്ങള്‍; ഗ്യാസ് മുതല്‍ നിക്ഷേപങ്ങള്‍ വരെ പണി തരും
LPG Cylinder Price From March 1st: എല്ലാ മാസത്തിന്റെ ആരംഭവും പല തരത്തിലുള്ള മാറ്റങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് സംഭവിക്കാറുള്ളത്. എന്നാല്‍ മാര്‍ച്ചിലെ മാറ്റങ്ങള്‍ അല്‍പം കടുക്കും. രാജ്യത്തെ എല്‍പിജി സിലിണ്ടറുകളുടെ വില മുതല്‍ ഇന്‍ഷുറന്‍സുകളില്‍ വരെ പലതരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.

2025 വര്‍ഷത്തിലെ ഫെബ്രുവരി മാസം ദാ അവസാനിച്ചിരിക്കുന്നു. ഒരു മാസത്തിന്റെ മാത്രം അവസാനമല്ലിത് പകരം ഒരു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി മറ്റൊരു സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്ത്യയില്‍ വിവിധ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
എല്ലാ മാസത്തിന്റെ ആരംഭവും പല തരത്തിലുള്ള മാറ്റങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് സംഭവിക്കാറുള്ളത്. എന്നാല്‍ മാര്‍ച്ചിലെ മാറ്റങ്ങള്‍ അല്‍പം കടുക്കും. രാജ്യത്തെ എല്‍പിജി സിലിണ്ടറുകളുടെ വില മുതല്‍ ഇന്‍ഷുറന്‍സുകളില്‍ വരെ പലതരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
മാര്‍ച്ച് മാസത്തില്‍ എല്ലാവരെയും ബാധിക്കാന്‍ പോകുന്ന മാറ്റങ്ങളെ വിശദമായി മനസിലാക്കാം.




എല്‍പിജി സിലിണ്ടര്‍
മാര്‍ച്ച് ഒന്ന് മുതല്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിലയില്‍ പരിഷ്‌കരണം സംഭവിക്കുകയാണ്. എല്ലാ മാസവും ഒന്നാം തീയതി വിപണന കമ്പനികള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താറുണ്ട്. ഫെബ്രുവരി 1ന് ബജറ്റില്‍ കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ കുറച്ചിരുന്നു. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റം സംഭവിക്കാത്തത് ആശങ്കകള്‍ക്ക് വഴിവെക്കുന്നുണ്ട്. എന്നാല്‍ മാര്‍ച്ചില്‍ അതില്‍ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.
എടിഎഫ്
എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയിലും കാര്യമായ മാറ്റം സംഭവിക്കാനാണ് സാധ്യത. എല്ലാ മാസവും ഒന്നാം തീയതി ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയും കമ്പനികള്‍ പരിഷ്‌ക്കരിക്കാറുണ്ട്. വ്യോമയാന ഇന്ധനവിലയില്‍ മാര്‍ച്ച് ഒന്നിന് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. വില വര്‍ധിക്കുകയാണെങ്കില്‍ അത് വിമാനടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തും. വില കുറയുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അത് ആശ്വാസമാകുകയും ചെയ്യും.
യുപിഐ
മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റില്‍ മാറ്റങ്ങള്‍ സംഭവിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ മാറ്റം വരാന്‍ പോകുകയാണ്. ഇങ്ങനെ സംഭവിക്കുന്നത് പ്രീമിയം അടയ്ക്കല്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
യുപിഐയിലേക്ക് ഇന്‍ഷുറന്‍സ് എഎസ്ബി എന്ന പുതിയ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തും. ഇതുവഴി ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് അവരുടെ പ്രീമിയം പേയ്‌മെന്റിനുള്ള പണം മുന്‍കൂറായി ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
മാത്രമല്ല പോളിസി ഉടമ അനുവാദം നല്‍കുകയാണെങ്കില്‍ പണം അക്കൗണ്ടില്‍ നിന്നും സ്വയമേവ പിന്‍വലിക്കപ്പെടും. ഇന്‍ഷുറന്‍സ് പേയ്‌മെന്റുകളുടെ കാലതാമസം കുറയ്ക്കാനായാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മ്യൂച്വല്‍ ഫണ്ട്
മാര്‍ച്ച് ഒന്ന് മുതല്‍ മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ടുകളില്‍ നോമിനിയെ ചേര്‍ക്കുന്നതില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. നിക്ഷേപകന് ഫോളിയോയില്‍ പരമാവധി പത്ത് നോമിനികളെ മാര്‍ച്ച് ഒന്ന് മുതല്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ഈ നിയമം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് വിലയിരുത്തല്‍.