5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

FD Interest Rate: ഉയര്‍ന്ന വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപം നടത്താം

Bank of India New Scheme: സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനുള്ള 666 ദിവസത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഇപ്പോള്‍ പ്രതിവര്‍ഷം 8.10 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം മുതല്‍ ഒരുവര്‍ഷം വരെയുള്ള മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും പലിശ ലഭിക്കും.

FD Interest Rate: ഉയര്‍ന്ന വരുമാനം ലക്ഷ്യമിടുന്നവര്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപം നടത്താം
Representational Image (Image Courtesy : Social Media Image)
shiji-mk
SHIJI M K | Published: 01 Aug 2024 17:44 PM

ഫിക്‌സഡ് ഡെപ്പോസിറ്റിലൂടെ നല്ലൊരു വരുമാനം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ നിങ്ങള്‍ക്കായി നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ബാങ്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ധിപ്പിച്ചത്.

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനുള്ള 666 ദിവസത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഇപ്പോള്‍ പ്രതിവര്‍ഷം 8.10 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം മുതല്‍ ഒരുവര്‍ഷം വരെയുള്ള മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും പലിശ ലഭിക്കും.

Also Read: Vande Bharat: എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?

3 കോടി മുതല്‍ 10 കോടി വരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ആറ് മുതല്‍ ഏഴ് മാസം വരെ കാലാവധിയില്‍ 6.50 ശതമാനവും ഏഴ് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ളതിന് 6.75 ശതമാനം വരെയും പലിശ ലഭിക്കുമെന്നാണ് ബാങ്ക് അറിയിക്കുന്നത്.

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് നടത്തുന്ന ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 0.65 ശതമാനം അധിക പലിശയാണ് ബാങ്ക് നല്‍കുന്നത്. ഇതില്‍ മൂന്ന് കോടി രൂപയില്‍ താഴെയുള്ള 6 മാസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം അധികപലിശ ലഭിക്കും.

പുതുതായി ആരംഭിച്ചിട്ടുള്ള 666 ഡെയ്‌സ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീം മുഖേന 7.30 ശതമാനമാണ് ഉപഭോക്താക്കള്‍ക്ക് പലിശ ലഭിക്കുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് ഈ സ്‌കീം വഴി 7.95 ശതമാനം പലിശയും ലഭിക്കുന്നതാണ്.

Also Read: August Bank Holiday: ഓഗസ്റ്റിൽ ആകെ 13 ദിവസം ബാങ്ക് അവധി; കേരളത്തിൽ എത്ര? കൂടുതലറിയാം

ഇതുകൂടാതെ ഫിക്‌സഡ് ഡെപ്പോസിറ്റിന്‍ മേലുള്ള ലോണ്‍, കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള പിന്‍വലിക്കല്‍ എന്നീ സൗകര്യങ്ങളും ബാങ്ക് ഒരുക്കുന്നുണ്ട്. ബാങ്കില്‍ നേരിട്ടോ അല്ലെങ്കില്‍ ഓമ്‌നി നിയോ ആപ്പ് ഉപയോഗിച്ചോ നിങ്ങള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കാം.

Latest News