AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: ക്രെഡിറ്റ് സ്‌കോറിനെ മാത്രം പഴിചാരല്ലേ! വ്യക്തിഗത വായ്പ ലഭിക്കാത്തതിന് കാരണം പലതാണ്‌

Factors Influencing Personal Loan: പലപ്പോഴും വ്യക്തിഗത വായ്പകള്‍ക്കായി നിങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടാറുണ്ട്. അതിന് പ്രധാന കാരണം സിബില്‍ സ്‌കോര്‍ ആണെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ വായ്പ അപേക്ഷകള്‍ നിരസിക്കുന്നതിന് സിബില്‍ സ്‌കോര്‍ മാത്രമല്ല കാരണം, വേറയുമുണ്ട് കാരണങ്ങള്‍.

Personal Loan: ക്രെഡിറ്റ് സ്‌കോറിനെ മാത്രം പഴിചാരല്ലേ! വ്യക്തിഗത വായ്പ ലഭിക്കാത്തതിന് കാരണം പലതാണ്‌
പ്രതീകാത്മക ചിത്രംImage Credit source: TV9 Telugu
shiji-mk
Shiji M K | Published: 27 Apr 2025 11:41 AM

വിവിധ ആവശ്യങ്ങള്‍ക്കായി നമ്മള്‍ വായ്പകള്‍ എടുക്കാറുണ്ട്. ഇന്ന് വ്യക്തിഗത വായ്പകള്‍ക്കാണ് അല്‍പം പ്രചാരം കൂടുതലുള്ളത്. അതിന് പ്രധാന കാരണം, മറ്റ് വായ്പകളെ അപേക്ഷിച്ച് ഒട്ടനവധി രേഖകളുടെയോ അല്ലെങ്കില്‍ ദിവസങ്ങളുടെയോ ആവശ്യമില്ല എന്നതാണ്. വളരെ എളുപ്പത്തില്‍ വ്യക്തിഗത വായ്പകള്‍ നേടാന്‍ സാധിക്കും.

പക്ഷെ പലപ്പോഴും വ്യക്തിഗത വായ്പകള്‍ക്കായി നിങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടാറുണ്ട്. അതിന് പ്രധാന കാരണം സിബില്‍ സ്‌കോര്‍ ആണെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ വായ്പ അപേക്ഷകള്‍ നിരസിക്കുന്നതിന് സിബില്‍ സ്‌കോര്‍ മാത്രമല്ല കാരണം, വേറയുമുണ്ട് കാരണങ്ങള്‍.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍ തന്നെയാണ് വായ്പ ലഭിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഘടകം. ഇത് നിങ്ങളുടെ തിരിച്ചവ് ചരിത്രത്തെയും ശേഷിയേയുമാണ് പ്രതിഫലിപ്പിക്കുന്നത്. 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കിലാണ് സാധാരാണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്.

വരുമാനം

മറ്റൊരു ഘടകമാണ് നിങ്ങളുടെ വരുമാനം. വായ്പ തുക തിരിച്ചടയ്ക്കുന്നതിനായി നിങ്ങള്‍ക്ക് കൃത്യമായ വരുമാനം ഉണ്ടോയെന്ന് ബാങ്കുകള്‍ പരിശോധിക്കും. 25,000 രൂപയോളമാണ് പല ധനകാര്യ സ്ഥാപനങ്ങളിലും ഏറ്റവും കുറഞ്ഞ പ്രതിമാസം വരുമാനമായി ആവശ്യപ്പെടുന്നത്. വായ്പ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാല്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്കിന് ജാമ്യമോ ഈടോ വ്യക്തിഗത വായ്പകളില്‍ നല്‍കുന്നില്ല. അതിനാലാണ് വരുമാനം ഒരു ഘടകമായി മാറുന്നത്.

പ്രായം

എല്ലാ ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നതിനായി നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 18 വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ലോണ്‍ നല്‍കുന്നത്. ഈ പ്രായ പരിധിയും നിങ്ങളുടെ തിരിച്ചടവ് ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്.

Also Read: EPFO 3.0: പിഎഫ് തുകയ്ക്ക് ഇനി എടിഎമ്മിൽ ചെന്നാൽ മതി; ഇപിഎഫ്ഒ 3.0 ഉടൻ, നിങ്ങൾ അറിയേണ്ടതെല്ലാം

കരിയര്‍

ജോലി ഉണ്ടായതുകൊണ്ടോ പ്രതിമാസം വരുമാനം ഉണ്ടായത് കൊണ്ടോ മാത്രം കാര്യമില്ല, ഉറപ്പുള്ള കരിയറും പ്രധാനം തന്നെയാണ്. തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നവര്‍ക്കും കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്കും പെട്ടെന്ന് വായ്പ ലഭിക്കും.

വിദ്യാഭ്യാസം

പല ധനകാര്യ സ്ഥാപനങ്ങളും അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യതയും ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നുണ്ട്. മിക്കയിടത്തും ഇത് ഡിഗ്രി, ഡിപ്ലോമ എന്നിങ്ങനെയാണ്. അപേക്ഷകന്റെ വായ്പ തിരിച്ചടവ് ശേഷിയെയാണ് ഇവിടെയും പരിശോധിക്കുന്നത്.