EY Company: 150 രാജ്യങ്ങളിൽ എഴുന്നുറോളം ഓഫീസുകൾ; നാല് ലക്ഷത്തിനടുത്ത് ജീവനക്കാർ; ഇവൈ കമ്പനിയെ അറിയാമോ?

EY Company :150 രാജ്യങ്ങളിലായി എഴുന്നുറോളം കമ്പിനികളും നാല് ലക്ഷത്തിനടുത്ത് ജീവനക്കാരുമുള്ള കമ്പിനിയാണ് ഇത്. 2013-ൽ ഒരു റീബ്രാൻഡിംഗ് കാമ്പയ്നിലാണ് ഏണസ്റ്റ് & യംഗ് എന്ന് പേര് മാറ്റി ഇവൈ എന്നാക്കി മാറ്റിയത്.

EY Company: 150 രാജ്യങ്ങളിൽ എഴുന്നുറോളം ഓഫീസുകൾ; നാല് ലക്ഷത്തിനടുത്ത്  ജീവനക്കാർ; ഇവൈ കമ്പനിയെ അറിയാമോ?

ഇവൈ കമ്പനി (Image credits: facebook)

Updated On: 

23 Sep 2024 09:47 AM

കുറച്ച് ദിവസമായി വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് ഇവൈ കമ്പനി അഥവാ ഏണസ്റ്റ് ആൻഡ് യങ്. ഒരു പ്രൊഫഷണൽ സേവന സ്ഥാപനങ്ങൾ എന്നതിനു ഉപരി എന്താണ് ഈ കമ്പനി എന്നതിനെക്കുറിച്ചും, ഇത്തരത്തിലുള്ള കമ്പിനിയിൽ എന്താ നടക്കുന്നത് എന്നതിനെപറ്റിയും എത്രപേർക്ക് അറിയാം. ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റ് കമ്പിനികളിൽ ഒന്നാണ് ഇവൈ കമ്പനി. ലണ്ടൻ ആസ്ഥാനമായി 1989-ൽ ഏണസ്റ്റ് & വീനി ആർതർ യംഗ് & കമ്പനിയും ചേർന്ന് പ്രൊഫഷണൽ സേവനങ്ങൾക്കായി തുടങ്ങിയ കമ്പനി ഇന്ന് ലോകം മുഴുവൻ അതിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ ഒരുപാട് ലയനങ്ങളുടെ ഭാ​ഗമായാണ് ഇവൈ കമ്പിനി വളർന്ന് വന്നത്.

150 രാജ്യങ്ങളിലായി എഴുന്നുറോളം കമ്പിനികളും നാല് ലക്ഷത്തിനടുത്ത് ജീവനക്കാരുമുള്ള കമ്പനിയാണ് ഇത്. 2013-ൽ ഒരു റീബ്രാൻഡിംഗ് കാമ്പയ്നിലാണ് ഏണസ്റ്റ് & യംഗ് എന്ന് പേര് മാറ്റി ഇവൈ എന്നാക്കി മാറ്റിയത്. 2019-ൽ, ലോകത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഏഴാമത്തെ സ്ഥാപനമായിരുന്നു ഇവൈ. 2023-ൽ ഫോർച്യൂൺ മാസികയുടെ കണക്കനുസരിച്ച്, 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇവൈ തുടർച്ചയായി സ്ഥാനം നേടി. എന്നിരുന്നാലും, അവരുടെ പരിശീലനം, നിയമനം, തൊഴിൽ സംസ്കാരം എന്നിവയിലെ വ്യവസ്ഥാപരമായ പ്രശ്നങ്ങൾക്കായി സ്ഥാപനം ആവർത്തിച്ച് പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ആ​ഗോളത്തലത്തിൽ മൂന്ന് മേഖലകളായാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നു: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക; അമേരിക്കകൾ; കൂടാതെ ഏഷ്യ-പസഫിക്.

Also read-Anna Sebastian Death: അന്നയുടെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

സേവനങ്ങൾ

ഓഡിറ്റിങ്ങ് നടത്തുന്നു: ഫിനാൻഷ്യൽ ഓഡിറ്റ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് അഡ്‍‍‌വേഴ്സറി സേവനങ്ങൾ, CCaSS (കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരതയും സേവനങ്ങൾ), ഫോറൻസിക് & ഇൻ്റഗ്രിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

നികുതി: ട്രാൻസ്ഫർ പ്രൈസിംഗ്, അന്താരാഷ്ട്ര നികുതി സേവനം, ബിസിനസ് ടാക്സ് കംപ്ലയൻസ്, ഗ്ലോബൽ ട്രേഡ്, പരോക്ഷ നികുതി, ടാക്സ് അക്കൌണ്ടിംഗ് & റിസ്ക് അഡ്വൈസറി സർവീസസ്, ടാക്സ് ടെക്നോളജി ആൻഡ് ട്രാൻസ്ഫോർമേഷൻ, ട്രാൻസാക്ഷൻ ടാക്സ്.

കൺസൾട്ടിംഗ്: ബിസിനസ് കൺസൾട്ടിംഗ്, ടെക്നോളജി കൺസൾട്ടിംഗ്, പീപ്പിൾ അഡ്വൈസറി സേവനങ്ങൾ

കമ്പനികളുമായി ഇടപാടുകൾ നടത്തുന്നു.

കേരളത്തിൽ എവിടെ

ആ​ഗോളത്തലത്തിൽ പ്രവർത്തിക്കുന്ന ഇവൈയുടെ എറ്റവും പ്രധാനപ്പെട്ട ഓഫീസുകളിൽ ഒന്നാണ് കിൻഫ്രയിലുള്ളത്.

മൊത്ത മൂല്യവർദ്ധന

2023 സാമ്പത്തിക വർഷത്തിൽ 49.4 ബില്യൺ യുഎസ് ഡോളറിൻ്റെ ആ​ഗോളവരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പ്രാദേശിക കറൻസിയിൽ 14.2% വർദ്ധനവ് (യുഎസ് ഡോളറിൽ 9.3%). റെക്കോർഡ് ആഗോള വരുമാനവും തുടർച്ചയായ ഗണ്യമായ വളർച്ചയും കമ്പിനിയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വർഷങ്ങളിലൊന്നായി മാറി.

അന്ന സെബാസ്റ്റ്യന്റെ മരണം

പുണെയിൽ ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ജോലിചെയ്തിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിനു പിന്നാലെ നിരവധി പേരാണ് കമ്പിനിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്. ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. കമ്പനിയിൽ ചേർന്ന് നാല് മാസത്തിനുള്ളിലാണ് അന്നയുടെ അപ്രതീക്ഷിത വിയോ​ഗം. അമിത ജോലി ഭാരം കാരണമാണ് മകൾ മരിച്ചത് എന്ന് പറഞ്ഞുകൊണ്ട് യുവതിയുടെ അമ്മ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയുടെ ചെയർമാന് അയച്ച ഹൃദയഭേദകമായ കത്താണ് സംഭവം പുറത്തെത്തിച്ചത്.

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി