മലയാളി സ്റ്റാർട്ടപ്പിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗ്രാന്റ്; വെജിറ്റേറിയൻ മാംസത്തിന്റെ നിർമ്മാതാവിന്റെ വിജയഗാഥ തുടരുന്നു
സ്വീഡനിൽ ഗവേഷണത്തിന്റെ ഭാഗമായാണ് 2017-ൽ മൈക്കോറീന എന്ന പേരിൽ സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. സ്വന്തം ഉത്പാദന യൂണിറ്റിൽ കൂണുകൾ കൃഷിചെയ്ത് സംസ്കരിച്ചാണ് വെജ് പ്രോട്ടീൻ കമ്പനി ഉത്പാദിപ്പിക്കുന്നത്.
കൊച്ചി: ഒരു മലയാളിയുടെ വളർച്ച അതും വിദേശത്തെ വളർച്ച അതാദ്യമായല്ല. ആ കഥകളിലെ പുതിയ കണ്ണിയായി മാറുകയാണ് രാംകുമാർ നായർ. രാംകുമാറിന്റെ നേതൃത്വത്തിൽ സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മൈക്കോറീന’ (mycorena.com) എന്ന ഫുഡ് ടെക് സ്റ്റാർട്ടപ്പാണ് ഇത്തരത്തിൽ വിജയ ഗാഥ രചിച്ചിരിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ.എസ്.എ.) യിൽനിന്ന് 1.75 ലക്ഷം യൂറോയുടെ ഗ്രാന്റാണ് മൈക്കോറീനയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത്, ഏതാണ്ട് 1.55 കോടി രൂപ. ബഹിരാകാശ യാത്രയിൽ ഉപയോഗിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനാണ് ഇ.എസ്.എ. യിൽനിന്ന് ധനസഹായം ലഭിക്കുന്നത്. കൂണുകളിൽനിന്ന് മൈക്കോറീന ഇതിനോടകം പോഷകാഹാരം വികസിപ്പിച്ചിട്ടുണ്ട്. ‘സസ്യാധിഷ്ഠിത മാംസം’ (വെജ് മീറ്റ്) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചേർത്തല കുത്തിയതോട് സ്വദേശിയായ രാംകുമാർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ബയോ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദവും സ്വീഡനിൽനിന്ന് ഇൻഡസ്ട്രിയൽ ബയോ ടെക്‌നോളജിയിൽ പിഎച്ച്.ഡി.യും നേടിയിട്ടുണ്ട്. വാരിക്കാട്ട് ബാലചന്ദ്രന്‍ നായരുടെയും കൊക്കേരിയില്‍ രാജലക്ഷ്മിയുടെയും മകനാണ്. പാലക്കാട് സ്വദേശി രഞ്ജിത രാജഗോപാലാണ് ഭാര്യ.
സ്വീഡനിൽ ഗവേഷണത്തിന്റെ ഭാഗമായാണ് 2017-ൽ മൈക്കോറീന എന്ന പേരിൽ സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. സ്വന്തം ഉത്പാദന യൂണിറ്റിൽ കൂണുകൾ കൃഷിചെയ്ത് സംസ്കരിച്ചാണ് വെജ് പ്രോട്ടീൻ കമ്പനി ഉത്പാദിപ്പിക്കുന്നത്.
വെജിറ്റേറിയൻ നോൺവെജ് ഭക്ഷണത്തിന്റെ നിർമ്മാതാവ്
യു.എസിലും യൂറോപ്പിലും മാംസാഹാരപ്രിയര്‍ ആരോഗ്യബോധത്തോടെ സസ്യാഹാരത്തിലേക്ക് നീങ്ങുന്ന പ്രവണത കൂടിയതോടെ മാംസത്തിന് പ്രകൃതിദത്ത ബദലുമായി രാംകുമാർ എത്തിയത്. ഒരുതരം കൂണുകളില്‍ നിന്നാണ് ഇറച്ചിക്ക് സമാനമായ ‘വെജിറ്റേറിയന്‍ പ്രോട്ടീന്‍’ കമ്പനി വികസിപ്പിച്ചിരിക്കുന്നത്. സ്വന്തം ഉത്പാദന യൂണിറ്റില്‍ത്തന്നെ കൂണുകള്‍ കൃഷി ചെയ്ത് സംസ്‌കരിച്ചാണ് ‘പ്രൊമിക് ‘ എന്ന പേരിലുള്ള ‘വെജ് പ്രോട്ടീന്‍’ കമ്പനി ഉത്പാദിപ്പിക്കുന്നത്. ബെര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡ് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് അസംസ്‌കൃതവസ്തുവായാണ് ഇവ വിതരണം ചെയ്യുന്നത്. മുപ്പതോളം ഉത്പന്നങ്ങളും പത്ത് പേറ്റന്റുകളും കമ്പനിക്ക് സ്വന്തമായുണ്ട്.