5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Essential Drugs Prices Hike: 400 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍

Essential Drugs Prices Hike From April 1st: 400 അവശ്യ മരുന്നുകളുടെ വിലയാണ് ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുന്നത്. 1.74 ശതമാനമാണ് വില വര്‍ധനവ്. എല്ലാ അവശ്യ മരുന്നുകളുടെയും വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ആണ്.

Essential Drugs Prices Hike: 400 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ 1 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 29 Mar 2025 20:55 PM

2025-26 സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒട്ടേറെ മാറ്റങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുകയാണ്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മേഖലകളില്‍ മാറ്റം സംഭവിക്കുന്നുണ്ട്. ബാങ്ക് നിയമങ്ങള്‍, നികുതി തുടങ്ങിയ മേഖലകളിലുള്ള നിരക്ക് വര്‍ധനവിന് പുറമെ അവശ്യ മരുന്നുകള്‍ക്കും വില വര്‍ധിക്കുന്നുണ്ട്.

400 അവശ്യ മരുന്നുകളുടെ വിലയാണ് ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുന്നത്. 1.74 ശതമാനമാണ് വില വര്‍ധനവ്. എല്ലാ അവശ്യ മരുന്നുകളുടെയും വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ആണ്.

കാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, മറ്റ് ആന്റി ബയോട്ടിക്കുകള്‍ എന്നിവ ഉള്‍പ്പെടെ നിയന്ത്രിത മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളിലായിരിക്കും പുതുക്കിയ വില പ്രാബല്യത്തില്‍ വരികയെന്നാണ് ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റിസ് ആന്‍ഡ്ഡ്രഗ്ഗിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി രാജീവ് സിങ്കാള്‍ ബിസിനസ് ടുഡേയോട് പ്രതികരിച്ചത്.

വില ഉയരുന്ന മരുന്നുകള്‍

ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകള്‍, പാരാസെറ്റമോള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള അംലോഡിപിന്‍, മെറ്റൊപ്രൊലോല്‍, അര്‍ബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങര്‍ ലാക്‌റ്റേറ്റ്, യൂറോഹെഡ് ബോട്ടില്‍, ആന്റിബയോട്ടിക്കുകളായ മെട്രോണിഡാസോള്‍, സിപ്രോഫ്‌ലോക്‌സാസിന്‍, മൂത്രാശയരോഗത്തിനുള്ള മാനിറ്റോള്‍, ഗര്‍ഭനിരോധന ഗുളികകള്‍ തുടങ്ങിയവയുടെ വില വര്‍ധിക്കാനാണ് സാധ്യത.

കൊറോണറി സ്റ്റെന്റുകളുടെ വില 700 രൂപവരെ ഉയരും. ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില യൂണിറ്റിന് 10,692.69 രൂപയാകും. ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്റ് ഉള്‍പ്പെടെ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളുടെ വില യൂണിറ്റിന് 38,933.14 രൂപയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

വില വര്‍ധനവ് എന്തിന്?

ഗവണ്‍മെന്റ് നാഷണല്‍ ലിസ്റ്റില്‍ ഓഫ് എസെന്‍ഷ്യല്‍ മെഡിസിന്‍സില്‍ (എന്‍എല്‍ഇഎം) ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ മരുന്നുകളുടെയും വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ മൊത്തവില സൂചിക അനുസരിച്ച് എല്ലാ വര്‍ഷവും വിലകളില്‍ മാറ്റം വരുത്തുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ മരുന്നുകളുടെ വിലയുടെ വാര്‍ഷിക മാറ്റം 1.74028 ശതമാനമാണ്.

Also Read: New Bank Rules From April 1: ഏപ്രില്‍ 1 മുതല്‍ ബാങ്ക് നിയമങ്ങളിലും വമ്പന്‍ മാറ്റങ്ങള്‍; എടിഎം കാര്‍ഡ് ഉപയോഗം സൂക്ഷിച്ച് മതി

വേറെയും കാരണങ്ങളോ?

മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് പ്രധാന കാരണമെന്നും പറയപ്പെടുന്നുണ്ട്. ചില മരുന്ന് ഘടകങ്ങളുടെ വില 15% മുതല്‍ 130% വരെ വര്‍ധിച്ചിട്ടുണ്ട്. പാരസെറ്റമോളിന്റെ വില 130% വരെയും എക്‌സിപിയന്റുകളുടെ വില 18% മുതല്‍ 262% വരെയും വര്‍ധിച്ചു.

ഗ്ലിസറിന്‍, പ്രൊപിലീന്‍ ഗ്ലൈക്കോള്‍, ഓറല്‍ ഡ്രോപ്പ് സിറപ്പ് തുടങ്ങിയ ലായകങ്ങളുടെ വില വര്‍ധനവ്, പെന്‍സിലിന്‍ സി യുടെ വില 175% വര്‍ധിച്ചു, ഇടനിലക്കാരുടെ വില 11% മുതല്‍ 175% വരെ ഉയര്‍ന്നു തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും മരുന്ന് നിര്‍മാതാക്കള്‍ എംആര്‍പി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില 10% വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളുടെ സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.