ESI Salary Limit: ശമ്പളം കൂടിയപ്പോ ഇ.എസ്.ഐ പോയോ? വിഷമിക്കണ്ട, ഇത്തവണ പുതിയ മാറ്റം വന്നേക്കാം
Esi Salary Limit and Labour Law: 2017-ലാണ് നിലവിലെ ശമ്പളപരിധി ഇഎസ്ഐ നടപ്പിലാക്കിയത്. പിന്നീട് ശമ്പള വർധന വന്നത് വഴി 80 ലക്ഷത്തോളം പേർ ഇഎസ്ഐ പരിധിയിൽ നിന്നും പുറത്തായിരുന്നു
രാജ്യത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിലവിലെ ഇഎസ്ഐയുടെ ശമ്പള പരിധി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ എന്നാണ് സൂചന. അധികം താമസിക്കാതെ തന്നെ ബജറ്റിൽ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ 21,000 രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇഎസ്ഐ ലഭിക്കുക. ഇത് 30,000 രൂപ വരെ ശമ്പളത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമം. 2017-ലാണ് നിലവിലെ ശമ്പളപരിധി ഇഎസ്ഐ നടപ്പിലാക്കിയത്. പിന്നീട് ശമ്പള വർധന വന്നത് വഴി 80 ലക്ഷത്തോളം പേർ ഇഎസ്ഐ പരിധിയിൽ നിന്നും പുറത്തായിരുന്നു. ഇതൊക്കെയും പരിഗണിച്ചാണ് 30,000 രൂപ എന്ന പരിധിയിലേക്ക് ഇഎസ്ഐ ഉയർത്തിയത്.
ALSO READ: Non Taxable Income: ഗ്രാറ്റുവിറ്റിക്ക് മാത്രമല്ല ഈ അഞ്ച് വരുമാനങ്ങൾക്കും ടാക്സ് കൊടുക്കേണ്ട
2014-ൽ ശമ്പളപരിധി 25,000 രൂപയാക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. 2017-ൽ ശമ്പളപരിധി വിഞ്ജാപനം വന്നപ്പോൾ പരിധി 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. മറ്റൊരു പ്രധാന നിർദ്ദേശം പിഎഫ് മാതൃകയിൽ ഒരു തവണ അംഗമായാൽ ജോലി ഉള്ള കാലത്തോളം ഇ.എസ്.ഐ.യിൽ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരു ആവശ്യം.
എന്നാൽ ഇത്തരത്തിൽ ആജീവനാന്ത അംഗത്വം സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. എന്നാൽ ശമ്പളപരിധി കൂട്ടുന്നത് സംബന്ധിച്ച് ഇഎസ്ഐ കോർപ്പറേഷൻ നേരത്തെ പരിശോധിക്കാനായി ആറംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഇതിന് ശേഷം വന്ന നിർദ്ദേശം ശമ്പളപരിധി 45,000 രൂപയാക്കണമെന്നായിരുന്നു. ഇതിൽ തൊഴിലുടമകളും ചില ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. 2017-നുശേഷം ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകളുടെ ആവശ്യം.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ എങ്ങനെ
വർഷം തോറും പത്തുലക്ഷംരൂപയുടെ ചികിത്സയാണ് ഇ.എസ്.ഐ വഴി അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും ലഭിക്കുന്നത്. പ്രത്യേക സാഹചര്യങ്ങൾ ആവശ്യമായി വരുമ്പോൾ കൂടുതൽ തുക അനുവദിക്കും. ഇ.എസ്.ഐ അംഗത്വത്തിൻ്റെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് ഇതിലേക്ക് എടുക്കുന്നത്. ഇ.എസ്.ഐയുടെ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം മുതലാളിയും നൽകേണ്ടി വരും. ആകെ രാജ്യത്ത് 159 ഇ.എസ്.ഐ. ആശുപത്രികളാണുള്ളത്. ഇതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി ഇ.എസ്.ഐ. കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.