60 ലക്ഷത്തിന് മുകളിൽ പെൻഷൻ, റിട്ടയർ ചെയ്ത് പിന്നെ സ്വസ്ഥാമാകാം | EPS Pension can get more than 60 lakh money easily through Employees Pension Scheme Malayalam news - Malayalam Tv9

EPS Pension Calculator: 60 ലക്ഷത്തിന് മുകളിൽ പെൻഷൻ, റിട്ടയർ ചെയ്ത് പിന്നെ സ്വസ്ഥമായിരിക്കാം

Updated On: 

15 Aug 2024 21:52 PM

EPS Pension Scheme: ഒരു ജീവനക്കാരൻ കുറഞ്ഞത് 10 വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്താലും മാത്രമെ റിട്ടയർമെൻ്റിന് ശേഷം നിങ്ങൾക്ക് സ്കീമിൽ നിന്നും പെൻഷൻ ലഭിക്കുകയുള്ളു

EPS Pension Calculator: 60 ലക്ഷത്തിന് മുകളിൽ പെൻഷൻ, റിട്ടയർ ചെയ്ത് പിന്നെ സ്വസ്ഥമായിരിക്കാം

Eps Pension Scheme

Follow Us On

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ പോലെ തന്നെ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായുള്ള പദ്ധതികളിലൊന്നാണ് എംപ്ലോയീസ് പെൻഷൻ സ്കീം. ജീവനക്കാർ തങ്ങളുടെ 58-ാം വയസ്സിൽ വിരമിക്കുമ്പോൾ പെൻഷൻ ലഭിക്കുന്നതാണ് സംവിധാനം. ഒരു ജീവനക്കാരൻ കുറഞ്ഞത് 10 വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയും എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്താലും മാത്രമെ റിട്ടയർമെൻ്റിന് ശേഷം നിങ്ങൾക്ക് സ്കീമിൽ നിന്നും പെൻഷൻ ലഭിക്കുകയുള്ളു. പരമാവധി 35 വർഷ സർവ്വീസാണ് പെൻഷനായി പരിഗണിക്കുക. തൊഴിലുടമ ജീവനക്കാരൻ്റെ ശമ്പളത്തിൻ്റെ 3.67 ശതമാനം ഇപിഎഫിലേക്കും 8.33 ശതമാനം ഇപിഎസിലേക്കും നിക്ഷേപിക്കുന്നു. ഇത്തരത്തിലുള്ള നിക്ഷേപത്തിന് മികച്ച പലിശയാണ് ലഭിക്കുന്നത്. 2024-24 സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് 8.25 ശതമാനമാണ്.

ഇപിഎഫ്ഒ പെൻഷൻ ഫോർമുല

ഇപിഎസിൽ നിങ്ങൾക്ക് എത്ര പെൻഷൻ ലഭിക്കും എന്നത് ഒരു ഫോർമുലയെ അടിസ്ഥാനമാക്കി കണക്കാക്കാം. EPS = ശരാശരി ശമ്പളം x സേവന വർഷം/70 എന്നതാണ് കണക്ക്. അടിസ്ഥാന ശമ്പളം + ഡിഎ എന്നതാണ് ശരാശരി ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമാവധി 15,000 രൂപയാണ് പെൻഷൻ വിഹിതം. പലിശ ശതമാനം കൂടി പരിഗണിച്ചാൽ 15,000×8.33= 1250 രൂപയാണ്. പരമാവധി സംഭാവനയും സേവന വർഷങ്ങളും അടിസ്ഥാനമാക്കിയുള്ള പെൻഷൻ കണക്കുകൂട്ടിയാൽ, – EPS = 15000 x35/70 = പ്രതിമാസം 7,500 രൂപ. ഇതുവഴി പരമാവധി പെൻഷൻ ഇപിഎസിൽ നിന്ന് 7500 രൂപ വരെയും കുറഞ്ഞ പെൻഷൻ 1000 രൂപ വരെയും ലഭിക്കും. ഈ ഫോർമുലയിലൂടെ നിങ്ങളുടെ പെൻഷൻ തുക കണക്കാക്കാനും കഴിയും.

ഇവിടെ ഒരു ഉദാഹരണം

2024 ഏപ്രിലിൽ കമ്പനിയിൽ ചേർന്ന ഒരു ജീവനക്കാരൻ, അയാളുടെ അടിസ്ഥാന ശമ്പളം 1,5000 രൂപയാണെന്ന് കരുതുക. ഏപ്രിലിലെ മൊത്തം ഇപിഎഫ് വിഹിതം 2,350 രൂപ. ഏപ്രിൽ മാസം ഇപിഎഫ് സ്കീമിൽ പലിശയില്ല. മെയ് മാസത്തിൽ, ആകെ ഇപിഎഫ് വിഹിതം 4,700 രൂപ (2,350 രൂപ+2,350 രൂപ) ആയിരിക്കും. ജീവനക്കാരൻ വിരമിക്കുന്നത് വരെ ഈ കണക്കുകൂട്ടൽ തുടരും.

15,000 രൂപ അടിസ്ഥാന ശമ്പളത്തിൽ നിങ്ങൾക്ക് എത്ര പെൻഷൻ ലഭിക്കും?

പ്രതിമാസ ശമ്പളം (ബേസിക് സാലറി+ഡിഎ)=
ഇപിഎഫിലേക്കുള്ള 15,000 രൂപ- അടിസ്ഥാന ശമ്പളത്തിൻ്റെ 12% വർധന
നിലവിലെ പ്രായം- 25 വയസ്സ്

നിങ്ങളുടെ പെൻഷനിൽ ആകെ നിക്ഷേപ തുക 10,15,416 രൂപയും. പലിശ 50,37,234 രൂപയുമായിരിക്കും. ഇത്തരത്തിൽ ആകെ 60,52,650 രൂപ ലഭിക്കും. നിലവിലെ 8.25 ശതമാനം പലിശയുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടൽ. അധിവർഷമായതിനാൽ യഥാർത്ഥ വരുമാനം വ്യത്യാസപ്പെടാം

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version