EPFO Upi: ഗൂഗിൾ പേ വഴി എന്ന് പിഎഫ് ലഭിക്കും, യുപിഐ സേവനങ്ങൾ എപ്പോൾ?

Epfo Updates: പദ്ധതി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇപിഎഫിനെ യുപിഐയുമായി സംയോജിപ്പിച്ചതിനാൽ ഡിജിറ്റൽ വാലറ്റ് വഴി വരിക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും

EPFO Upi: ഗൂഗിൾ പേ വഴി എന്ന് പിഎഫ് ലഭിക്കും, യുപിഐ സേവനങ്ങൾ എപ്പോൾ?

Epfo Upi

arun-nair
Published: 

25 Mar 2025 17:20 PM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വരിക്കാരായ ജീവനക്കാർക്കൊരു സന്തോഷ വാർത്ത. ഇനി മുതൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട. ജീവനക്കാരുടെ ആവശ്യങ്ങൾ കൂടി കണക്കിലെടത്ത് തന്നെയാണ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ പുതിയ സംവിധാനങ്ങൾ കൊണ്ടു വരുന്നത്. ഇത്തരത്തിൽ ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് നേരിട്ട് യുപിഐ, എടിഎം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയും.

ഡിജിറ്റൽ വാലറ്റ്

പദ്ധതി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇപിഎഫിനെ യുപിഐയുമായി സംയോജിപ്പിച്ചതിനാൽ ഡിജിറ്റൽ വാലറ്റ് വഴി വരിക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഈ പദ്ധതിയുടെ ഏകദേശ രൂപം തയ്യാറാക്കിയിട്ടുണ്ട്, ഈ സൗകര്യം നടപ്പിലാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ‌പി‌സി‌ഐ) ചർച്ചകൾ നടന്നുവരികയാണ്. എല്ലാം കൃത്യമായി നടന്നാൽ, അടുത്ത 2-3 മാസത്തിനുള്ളിൽ ഈ സൗകര്യം യുപിഐ പ്ലാറ്റ്‌ഫോമിൽ സജീവമാകും.

എളുപ്പത്തിൽ പിഎഫ് തുക പിൻവലിക്കാം

റിപ്പോർട്ടുകൾ പ്രകാരം, യുപിഐ സംയോജനത്തിനുശേഷം, ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ ക്ലെയിം തുക നേരിട്ട് ഡിജിറ്റൽ വാലറ്റിൽ ലഭിക്കും, ഇത് പിൻവലിക്കൽ പ്രക്രിയ വേഗത്തിലാക്കും. 025 മെയ്-ജൂൺ മാസത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, തൊഴിലുടമയുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് പിഎഫിലേക്കുള്ള നിക്ഷേപം, അതിനാൽ തൊഴിലുടമയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഈ സൗകര്യം ആരംഭിച്ചശേഷം, രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ജീവനക്കാർക്ക് ഡിജിറ്റൽ വാലറ്റ് വഴി ക്ലെയിം തുക എളുപ്പത്തിൽ ലഭിക്കും.

എടിഎം/യുപിഐ വഴി പിഎഫ് പണം പിൻവലിക്കാം

ഏകദേശം 7 ദിവസം എടുക്കുന്ന ഇപിഎഫ് പിൻവലിക്കൽ പ്രക്രിയ യുപിഐ സംയോജനത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാകും. ക്ലെയിം നിരസിക്കാനുള്ള സാധ്യത കുറയുകയും ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉണ്ടാകുകയും ചെയ്യും. ഇതിനുപുറമെ, ഇപിഎഫ്ഒ 3.0 പ്രോഗ്രാമിന് കീഴിൽ, അംഗങ്ങൾക്ക് എടിഎം പിൻവലിക്കൽ സൗകര്യം ലഭിക്കും. എടിഎം കാർഡ് ഒരു ഡെബിറ്റ് കാർഡ് പോലെ ഉപയോഗിക്കാം, പണം പിൻവലിക്കാൻ നിങ്ങൾ ആദ്യം നിങ്ങളുടെ യുഎഎൻ ലിങ്ക് ചെയ്യണം, ഒടിപി പരിശോധിച്ചുറപ്പിക്കണം, തുടർന്ന് പണം പിൻവലിക്കാം.

Related Stories
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം! ഇങ്ങനെ ചെയ്യൂ
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ