PF Rules Change: നിയമങ്ങളിൽ മാറ്റം, പിഎഫ് അംഗങ്ങൾക്ക് പേര്, ജനനത്തീയതി അടക്കം അപ്ഡേറ്റ് ചെയ്യാൻ ഇനി തടസ്സമില്ല
Epfo Updates: നേരത്തെ, അംഗങ്ങൾക്ക് അവരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങേണ്ടിയിരുന്നു. ഇതുമൂലം ശരാശരി 28 ദിവസത്തെ കാലതാമസവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായി വന്നിരുന്നു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം, ഇപിഎഫ് അംഗങ്ങൾ അവരുടെ യുഎഎൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ,അവരുടെ വ്യക്തിഗത വിവരങ്ങൾ ഒരു രേഖയും അപ്‌ലോഡ് ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ചെയ്യാം.പ്രൊഫൈൽ പേര്, ജനനത്തീയതി, ലിംഗം, ദേശീയത, അച്ഛന്റെയോ അമ്മയുടെയോ പേര്, വിവാഹം സംബന്ധിച്ച വിവരങ്ങൾ, തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. നേരത്തെ, അംഗങ്ങൾക്ക് അവരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങേണ്ടിയിരുന്നു. ഇതുമൂലം ശരാശരി 28 ദിവസത്തെ കാലതാമസവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായി വന്നിരുന്നു. പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതിലൂടെ 7 കോടി അംഗങ്ങൾക്കാണ് ഇത് വഴി ഗുണം ലഭിക്കുന്നത്.
2017 ഒക്ടോബർ 1 ന് മുമ്പ് യുഎഎൻ നൽകിയിട്ടുണ്ടെങ്കിൽ
‘2024-25 സാമ്പത്തിക വർഷത്തിൽ തൊഴിലുടമകൾ വഴി തിരുത്തലുകൾക്കായി ഇപിഎഫ്ഒയ്ക്ക് ലഭിച്ച ആകെ 8 ലക്ഷം അഭ്യർത്ഥനകളിൽ, ഏകദേശം 45% മാറ്റങ്ങളും തൊഴിലുടമയുടെ സ്ഥിരീകരണമോ, ഇപിഎഫ്ഒയുടെ അംഗീകാരമോ ഇല്ലാതെ അപ്ഡേറ്റ് ചെയ്യാൻ കഴിയും’എന്നാൽ 2017 ഒക്ടോബർ 1 ന് മുമ്പ് യുഎഎൻ നൽകിയിട്ടുണ്ടെങ്കിൽ, പ്രൊഫൈലിലെ ഏതൊരു അപ്ഡേറ്റിനും തൊഴിലുടമയുടെ അനുമതി ആവശ്യമാണ്.
ആധാർ-പാൻ ലിങ്കിംഗ് നിർബന്ധം
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ഏത് വിധത്തിലുള്ള അപ്ഡേറ്റിനും അംഗങ്ങൾ അവരുടെ ആധാറും പാനും പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.ഇപിഎഫ്ഒ വിശദാംശങ്ങളും ആധാറും തമ്മിലുള്ള എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടേക്കാം.
പ്രൊഫൈൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
1.പിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.epfindia.gov.in-ലെ പോർട്ടൽ സന്ദർശിക്കുക
2. യുഎഎൻ നമ്പർ, പാസ്‌വേഡ്, കാപ്‌ച തുടങ്ങിയ വിശദാംശങ്ങൾ നൽകി പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക
3. മെനുവിന് മുകളിലുള്ള ‘മാനേജ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക
4. അംഗങ്ങൾ ‘അടിസ്ഥാന വിശദാംശങ്ങൾ പരിഷ്കരിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം
5. ആധാർ കാർഡ് പ്രകാരമുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക
6. ലിസ്റ്റിലെ ‘ട്രാക്ക് റിക്വസ്റ്റ്’ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് പ്രൊഫൈൽ അപ്ഡേറ്റ് കൃത്യമായി പരിശോധിക്കാം