PF Balance Check : എങ്ങനെ അറിയാം നിങ്ങളുടെ പിഎഫ് ബാലൻസ്? ഇതാ വഴികൾ
EPFO Balance Checking: എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ വഴി ഇപിഎഫ് ബാലൻസ് നിങ്ങൾക്ക് പരിശോധിക്കാനാകും, നിർബന്ധമായും നിങ്ങളുടെ പിഎഫ് ബാലൻസ് ഇടക്ക് പരിശോധിക്കുന്നത് വളരെ നല്ലതാണ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാരാണോ നിങ്ങൾ എങ്കിൽ ഉറപ്പായും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കേണ്ടതാണ്. നിങ്ങളുടെ പിഎഫ് പാസ്സ്ബുക്ക് ബാലൻസ് പിഎഫ് ക്ലെയിം സ്റ്റാറ്റസ് എന്നിവ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് അറിയാൻ സാധിക്കും. ഇതിന് ചില വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ വഴി ഇപിഎഫ് ബാലൻസ് നിങ്ങൾക്ക് പരിശോധിക്കാനാകും. അത് എങ്ങനെയെന്ന് ചുവടെ.
എങ്ങനെ പരിശോധിക്കാം
1. ‘EPFOHO’ എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ യുഎഎൻ നമ്പർ, നിങ്ങൾ ഇഷ്ടപ്പെടുന്ന ഭാഷയിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ (ഉദാഹരണത്തിന്, ഇംഗ്ലീഷിനായി ‘ENG’ എന്ന് ടൈപ്പുചെയ്യുക) ചേർത്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899-ലേക്ക് എസ്എംഎസ് അയക്കുക
ALSO READ: PF Withdrawal: ഇനി കിട്ടില്ല കേട്ടോ, പിഎഫിൻ്റെ ഈ കോവിഡ് ആനുകൂല്യം അവസാനിച്ചു
2. മിസ്ഡ് കോൾ വഴി
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425-ലേക്ക് ഡയൽ ചെയ്യുക. നിങ്ങളുടെ പിഎഫ് ബാലൻസ് ടെക്സ്റ്റ് മെസ്സേജായി അറിയാൻ സാധിക്കും.
നിങ്ങളുടെ ഇപിഎഫ് പാസ്ബുക്ക് പരിശോധിക്കാൻ
EPFO-യുടെ ഏകീകൃത മെമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ഇതിൻ്റെ ആദ്യ ഘട്ടം. രജിസ്ട്രേഷൻ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷം നിങ്ങളുടെ പാസ്ബുക്ക് ലഭ്യമാകും. ക്രെഡൻഷ്യലുകളിലെ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ അത് ആറ് മണിക്കൂറിന് ശേഷം ഇപിഎഫ്ഒ പോർട്ടലിൽ പ്രതിഫലിക്കും.
ഇപിഎഫ്ഒ പാസ്ബുക്ക് പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ
1. ഇപിഎഫ്ഒ വെബ്സൈറ്റ് http://epfindia.gov.in സന്ദർശിച്ച് പേജിന്റെ മുകളിൽ ‘സേവനങ്ങൾ’ എന്നതിന് കീഴിലുള്ള ‘ജീവനക്കാർക്കായി’ വിഭാഗത്തിൽ ക്ലിക്കുചെയ്യുക
2. ‘സേവനങ്ങൾ’ക്ക് കീഴിലുള്ള ‘മെമ്പർ പാസ്ബുക്ക്’ ക്ലിക്കുചെയ്യുക.
3. ഇവിടെ passbook.epfindia.gov.in എന്ന ഒരു പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും
4. നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) പാസ്വേഡും നൽകുക
5. ക്യാപ്ച പൂർത്തിയാക്കി ‘സൈൻ ഇൻ’ ക്ലിക്കുചെയ്യുക.
6. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ആറ് അക്ക ഒടിപി ലഭിക്കും
7. നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ആക്സസ് ചെയ്യുന്നതിന് ഒടിപി നൽകുക
പിഎഫ് സുരക്ഷിതമാണോ
കേന്ദ്രസർക്കാരിന് കീഴിലാണ് എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഒാർഗനൈസേഷൻ വരുന്നത്. 100 ശതമാനം സുരക്ഷിതമാണ് പിഎഫ് നിക്ഷേപങ്ങൾ. 8.25% ആണ് പിഎഫിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക്. എല്ലാ വർഷവും പലിശ നിങ്ങളുടെ പിഎഫ് നിക്ഷേപത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടും. കേന്ദ്ര ബജറ്റിൽ പിഎഫ് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.