EPFO New Rule : പിഎഫിൽ നിന്ന് പൈസ എടുത്താൽ ടാക്സ് കൊടുക്കണോ?
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജീവനക്കാർക്ക് അവരുടെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗികമായോ പൂർണ്ണമായോ പണം പിൻവലിക്കാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് അഥവ പിഎഫ് അംഗങ്ങളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. റിട്ടയർമെൻ്റിന് ശേഷം സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കുക എന്നതാണ്. പിഎഫിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഉറപ്പായ റിട്ടയർമെൻ്റ് ഫണ്ടിലൂടെയും പെൻഷനിലൂടെയും ഇപിഎഫ്ഒ ഇത് സാധ്യമാക്കുന്നു. നിലവിൽ 8 ശതമാനത്തിനും മുകളിലാണ് പിഎഫിൻ്റെ വാർഷിക പലിശ.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജീവനക്കാർക്ക് അവരുടെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗികമായോ പൂർണ്ണമായോ പണം പിൻവലിക്കാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പിഎഫിൽ നിന്നും പൈസ പിൻവലിക്കൽ കോവിഡ് കാലത്ത് വളരെ ലളിതമായിരുന്നെങ്കിലും കോവിഡ് സംബന്ധമായ പിഎഫ് ലോൺ ഇനി ലഭിക്കില്ല, ഇത് ഇപിഎഫ്ഒ നിർത്തലാക്കി. എന്നാൽ അടുത്തിടെ പൈസ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് പിഎഫ്.
ALSO READ: EPFO: ജോലി മാറുമ്പോള്‍ പിഎഫ് തുക എങ്ങനെ പിന്‍വലിക്കും? വളരെ എളുപ്പമാണ്
പുതിയ പിഎഫ് നിയമങ്ങൾ 2024
നിങ്ങൾ സ്ഥിരമായി ജോലി ചെയ്യുന്നവരാണെങ്കിൽ വിരമിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കാൻ കഴിയില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഫണ്ടുകളുടെ ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്. മെഡിക്കൽ എമർജൻസി, ഉന്നതവിദ്യാഭ്യാസം, വീട് വാങ്ങുക / പണിയുക തുടങ്ങിയവ, ജോലി നഷ്‌ടപ്പെട്ടാൽ തുടങ്ങിയവയും ഇതിന് പുറമെ ഒരാൾക്ക് തൊഴിൽ ഇല്ലാതായാ പിഎഫ് തുക പിൻവലിക്കാം ( ഒരു മാസം തൊഴിലില്ലാതായാൽ അയാൾക്ക് പിഎഫിൻ്റെ 75% പിൻവലിക്കാം). രണ്ട് മാസത്തിന് ശേഷം 100% ഉം പിൻവലിക്കാം.
പിൻവലിക്കലിന് നികുതി
പിഎഫ് ഭാഗികമായോ പൂർണ്ണമായോ നികുതി രഹിതമായി പിൻവലിക്കലിക്കാൻ സ്കീമിന് കീഴിൽ പിഎഫ് വരിക്കാരൻ 5 വർഷം പിഎഫിലേക്ക് പൈസ ഇടണം.
പിൻവലിക്കൽ തുക 50,000 രൂപയിൽ താഴെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. 50,000 രൂപയിൽ കൂടുതലാണെങ്കിൽ പാൻ കാർഡുള്ള വരിക്കാരന് 10% TDS നൽകേണ്ടിവരും. പാൻ കാർഡ് ഉണ്ടെങ്കിൽ നികുതി 20% ആയിരിക്കും.