5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPF Interest: പിഎഫ് പലിശ എന്ന് ലഭിക്കും? എങ്ങനെ അറിയാം?

EPF Interest Date: നിങ്ങളുടെ അക്കൗണ്ടിൽ പലിശ പണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാം. ഫെബ്രുവരിയിലാണ് പുതിയ സാമ്പത്തിക വർഷത്തിലെ പലിശ സർക്കാർ നിശ്ചയിച്ചത്

EPF Interest: പിഎഫ് പലിശ എന്ന് ലഭിക്കും? എങ്ങനെ അറിയാം?
EPF Interest | Getty Images
arun-nair
Arun Nair | Published: 26 Jun 2024 18:39 PM

ന്യൂഡൽഹി: ഏറെ നാളായി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ടിലെ അംഗങ്ങൾ നിക്ഷേപ പലിശ എന്ന് വരുമെന്ന് കാത്തിരിക്കുകയാണ്. സർക്കാർ നടപടിക്രമങ്ങൾ വൈകുന്നതിനാളാണ് കാലതമാസമെന്നാണ് റിപ്പോർട്ട്. ഇടയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും താമസത്തിന് കാരണമായി.ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രൊവിഡൻ്റ് ഫണ്ടിൻ്റെ ഏറ്റവും ഉയർന്ന് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പിഎഫിൻ്റെ പലിശ 8.25 ശതമാനമാക്കിയത്.

ജൂലൈ മാസത്തോടെ പിഎഫിൻ്റെ പലിശ ഉടമകളുടെ അക്കൗണ്ടുകളിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിയെന്ന് ബിസിനസ് വെബ്സൈറ്റായ ഇൻഫോർമൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിൽ പലിശ പണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാം.അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തെക്കുറിച്ചും പലിശയെക്കുറിച്ചും നിങ്ങൾക്ക് അറിയാൻ സാധിക്കും. എന്ന് പരിശോധിക്കാം.

പണം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്തും

നിങ്ങളുടെ പാസ്ബുക്കിൽ നിന്ന് ഇപിഎഫ് പലിശ പണം എത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാൻ ദിവസവും പിഎഫ് പാസ്സ് ബുക്ക് പരിശോധിച്ചാൽ മതി. എസ്എംഎസ്, മിസ്ഡ് കോൾ, ഇപിഎഫ്ഒ പോർട്ടൽ എന്നിവയിലൂടെ നിങ്ങളുടെ പാസ്ബുക്ക് പരിശോധിക്കാം. നിങ്ങളുടെ മൊബൈൽ നമ്പർ ഇപിഎഫ് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മിസ്ഡ് കോൾ സേവനവും ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കും. മിസ്ഡ് കോളിലൂടെ നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ, നിങ്ങൾ 011-22901406 എന്ന നമ്പറിലേക്ക് കോൾ ചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ ബാലൻസ് SMS വഴി അറിയും.

ബാലൻസ് നോക്കാൻ

എസ്എംഎസ് വഴിയും നിങ്ങൾക്ക് ബാലൻസ് പരിശോധിക്കാം. ഇതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG (അല്ലെങ്കിൽ ENG എന്നതിന് പകരം നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയുടെ കോഡ് എഴുതുക) SMS ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യം എല്ലാ പ്രധാന രേഖകളും UAN-ൽ ലിങ്ക് ചെയ്തിരിക്കണം. എങ്കിൽ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയൂ. EPFO പോർട്ടൽ വഴിയും നിങ്ങളുടെ പാസ്ബുക്ക് പരിശോധിക്കാം. ഇതിനായി നിങ്ങളുടെ യുഎഎൻ ആക്ടിവേറ്റ് ചെയ്യണം.

കോവിഡ് അഡ്വാൻസ് ഇല്ല

നേരത്തെ നിരവധിപേർക്ക് സഹായകമായിരുന്നു കോവിഡ് അഡ്വാൻസ് ഇപിഎഫ്ഒ നിർത്തലാക്കിയിരുന്നു. 2.2 കോടി പിഎഫ് അംഗങ്ങളാണ് ഏതാണ്ട് 48,075.75 കോടി ഇതിൻ പ്രകാരം പിൻവലിച്ചത്. നിലവിൽ കോവിഡ് ഭീതി ഒഴിഞ്ഞതിനാൽ സേവനവും പിഎഫ് നിർത്തലാക്കി.  തിരിച്ചടക്കേണ്ടാത്ത തുകയായിരുന്നു ഇത്. അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും.