ഇനി കിട്ടില്ല കേട്ടോ, പിഎഫിൻ്റെ കോവിഡ് ആനുകൂല്യംഅവസാനിച്ചു | Epfo Covid Advance Latest Updates Malayalam news - Malayalam Tv9

PF Withdrawal: ഇനി കിട്ടില്ല കേട്ടോ, പിഎഫിൻ്റെ ഈ കോവിഡ് ആനുകൂല്യം അവസാനിച്ചു

Updated On: 

19 Jun 2024 12:56 PM

EPFO Covid Advance Last Date: കോവിഡ് കാലത്ത് ഏറ്റവുമധികം ജോലിക്കാർക്ക് സഹായകരമായ ഒന്നായിരുന്നു കോവിഡ് അഡ്വാൻസ്.കോടിക്കണക്കിന് രൂപയാണ്

PF Withdrawal: ഇനി കിട്ടില്ല കേട്ടോ, പിഎഫിൻ്റെ ഈ കോവിഡ് ആനുകൂല്യം അവസാനിച്ചു

PF Withdrawal

Follow Us On

കോവിഡ് കാലത്ത് ജോലിക്കാർക്ക് ഏറ്റവും അധികം ആശ്വാസമായിരുന്നു പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപം. ഇക്കാലയളവിലാണ് തിരിച്ചടക്കേണ്ടത്ത പിഎഫിൻ്റെ അഡ്വാൻസ് സംവിധാനം ആരംഭിച്ചത്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അംഗങ്ങൾ കോവിഡ് കാലത്ത് പിൻവലിച്ചത്. ഇത് കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരുന്നവർക്ക് വളരെ അധികം ആശ്വാസവുമായിരുന്നു. എന്നാൽ കോവിഡ് അഡ്വാൻസ് സേവനങ്ങൾ ഇനി മുതൽ നിങ്ങൾക്ക് പിഎഫിൽ നിന്നും ലഭിക്കില്ല. ഇത് നിർത്തലാക്കുകയാണ് ഇപിഎഫ്ഒ.

കോവിഡ്-19 ൻ്റെ ആഘാതം ഇപ്പോഴില്ലാത്തതിനാലും. നിലവിൽ കോവിഡ് മഹാമാരിയുടെ പ്രശ്നങ്ങൾ കുറഞ്ഞെന്ന് മനസ്സിലാക്കിയതിനാലും കോവിഡ് അഡ്വാൻസ് നിർത്തലാക്കുകയാണെന്നും പിഎഫ് പരിധിയിൽ വരുന്ന എല്ലാ ട്രസ്റ്റുകൾ സ്ഥാപനങ്ങൾ എന്നിവർക്ക് ഇത് ബാധകമായിരിക്കുമെന്നും ജൂൺ-12ന് ഇപിഎഫ്ഒ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

എത്ര രൂപ കിട്ടും

പിഎഫ് അംഗത്തിൻ്റെ അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനമോ അല്ലെങ്കിൽ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം (ക്ഷാമബത്തയടക്കം) എന്നിവയിൽ കുറവുള്ളത് ഏതാൻോ അതാണ് പിൻവലിക്കാൻ സാധിക്കുമായിരുന്നത്. ഇപിഎഫ്ഒയിൽ അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകുന്നതായിരുന്നു രീതി. ഇത്തരത്തിൽ ലഭിക്കുന്ന തുക തിരിച്ചടക്കേണ്ടതില്ലെന്നുളളതാണ് ഇതിന്റെ പ്രത്യേകതകളിൽ ഒന്ന്.

പിഎഫ് അംഗങ്ങളായുള്ള 2.2 കോടി ആളുകളാണ് ഇതിൽ നിന്നും ഇത്തരത്തിൽ പണം പിൻവലിച്ചത്. ഇത്തരത്തിൽ മൂന്ന് വർഷം കൊണ്ട് 48,075.75 കോടിയാണ് പിഎഫിൽ നിന്നും പിൻവലിച്ചത്. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ജീവനക്കാ‍‍ർക്ക് വളരെ അധികം ആശ്വാസമായിരുന്നു പിഎഫിൻ്റെ കോവിഡ് അഡ്വാൻസ്. ജീവനക്കാരുടെ വിഹിതത്തിൽ നിന്നാണ് തുകൻ പിൻവലിക്കുന്നത്.

ഇത് കോവിഡ് അഡ്വാൻസിന് മാത്രം

നിലവിൽ കോവിഡ് അഡ്വാൻസ് മാത്രമാണ് ഇത്തരത്തിൽ നി‍ർത്തലാക്കിയിരിക്കുന്നത്. മറ്റ് പിഎഫ് ലോണുകളെല്ലാം തന്നെ ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. രോ​ഗം, പ്രകൃതി ദുരന്തങ്ങൾ, വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് നിങ്ങൾക്ക് പിഎഫിൽ നിന്നും ലോൺ എടുക്കാൻ കഴിയും. എല്ലാം സേവനങ്ങളും ഇപിഎഫ്ഒയുടെ വെബ്സൈറ്റ് മുഖേന മാത്രമെ ലഭ്യമാവുകയുള്ളു എന്നത് നി‍‍‍ർബന്ധമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യമാണ്.

പിഎഫ് പലിശ

നിലവിൽ നിക്ഷേപങ്ങൾക്ക് പിഎഫ് നൽകുന്നത് ഏറ്റവും മികച്ച പലിശയാണ്. 2023-24 സാമ്പത്തിക വ‍‍ർഷത്തിൽ മാത്രം 8.25 ശതമാനമാണ് നിക്ഷേപങ്ങൾക്കുള്ള പിഎഫ് പലിശ. കഴിഞ്ഞ സാമ്പത്തി വ‍ർഷത്തിൽ ഇത് 8.15 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വ‍ർഷത്തിലെ പിഎഫിൻ്റെ പലിശ 2024 മാ‍ർച്ചിലാണ് അം​ഗങ്ങളുടെ പിഎഫ് അക്കൗണ്ടിൽ എത്തിയത്.

പുതിയ സാമ്പത്തിക വർഷത്തിലെ പലിശയും ഇത്തരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശ സാത്കൃത ബാങ്കുകൾ മുതി‍ർന്ന അം​ഗങ്ങൾക്ക് നൽകുന്ന തുകയ്ക്ക് തുല്യമായ പലിശയാണ് ഇപിഎഫ്ഒയും തങ്ങളുടെ അം​ഗങ്ങൾക്ക് നൽകുന്നത്.1,07,000 കോടിയാണ് പലിശ ഇനത്തിൽ ഇപിഎഫ്ഒ വിതരണം ചെയ്യുന്നത്.

 

തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം
മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
Exit mobile version