നിങ്ങളുടെ ഇപിഎഫ്ഒ രേഖകളിൽ തിരുത്തൽ ഉണ്ടോ? നിങ്ങൾക്ക് തന്നെ മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം | EPFO Big Update Members Can Makes Corrections in Name Of Father Mother Or Spouse Check How To The Process And List Documents Needed Malayalam news - Malayalam Tv9

EPFO Update : നിങ്ങളുടെ ഇപിഎഫ്ഒ രേഖകളിൽ തിരുത്തൽ ഉണ്ടോ? നിങ്ങൾക്ക് തന്നെ മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം

Updated On: 

20 Aug 2024 19:10 PM

EPFO Latest Alerts : ഇപിഎഫ്ഒ രേഖകളിൽ ചെറിയ തോതിൽ പോലും തെറ്റുകൾ സംഭവിച്ചാൽ അതിലൂടെ നിങ്ങൾ നേരിടുക വൻ നഷ്ടങ്ങളായിരിക്കും. ഇപിഎഫ്ഒ അംഗങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പോകുന്നത് പിഎഫിലേക്കാണ്.

EPFO Update : നിങ്ങളുടെ ഇപിഎഫ്ഒ രേഖകളിൽ തിരുത്തൽ ഉണ്ടോ? നിങ്ങൾക്ക് തന്നെ മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം

EPFO

Follow Us On

ഇപിഎഫ് അംഗങ്ങൾക്ക് ആശ്വാസവാർത്തയുമായി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇനി മുതൽ ഇപിഎഫ്ഒ അഗംങ്ങൾക്ക് തങ്ങൾ സമർപ്പിച്ച രേഖകളിൽ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ സ്വയം മാറ്റം വരുത്താൻ സാധിക്കുന്നതാണ്. ഇപിഎഫ്ഒ (EPFO) വെബ്സൈറ്റിൽ സമർപ്പിച്ചിരിക്കുന്ന രേഖകളിൽ പിതാവിൻ്റെയോ മാതാവിൻ്റെയോ അല്ലെങ്കിൽ ഭർത്താവ്/ഭാര്യയുടെയോ പേരിൽ തിരുത്തൽ ഉണ്ടെങ്കിൽ ഇപിഎഫ് അംഗത്തിന് സ്വയം മാറ്റം വരുത്താൻ സാധിക്കുന്നതാണ്. മറ്റ് ചെറിയ തിരുത്തലുകൾക്കും അംഗങ്ങൾക്ക് ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ കയറി മാറ്റം വരുത്താവുന്നതാണ്.

രണ്ട് തരത്തിലുള്ള തിരുത്തലകുളാണ് ഇപിഎഫ്ഒ നിർദേശിക്കുന്നത്. മൈനർ കറക്ഷൻസ് (ചെറിയ തിരുത്തലുകൾ), മേജർ കറക്ഷൻസുമാണ് (വലിയ തിരുത്തലുകൾ) ഉള്ളത്. ഈ രണ്ട് കറക്ഷൻസ് എന്താണെന്നും അതിന് വേണ്ടി സമർപ്പിക്കേണ്ട രേഖകൾ എന്തെലാമാണെന്നും പരിശോധിക്കാം:

ALSO READ : EPS Pension Calculator: 60 ലക്ഷത്തിന് മുകളിൽ പെൻഷൻ, റിട്ടയർ ചെയ്ത് പിന്നെ സ്വസ്ഥമായിരിക്കാം

മേജർ കറക്ഷൻസ്

1. ഉച്ചാരണത്തിലും എഴുത്തിലും ഉണ്ടായ പിഴവ്
2. ഒരു വാക്കിൽ മൂന്നിൽ കൂടുതൽ അക്ഷരങ്ങളുടെ മാറ്റം.
3. പേര് വികസിപ്പിക്കുമ്പോൾ
4. ആദ്യമായി പേര് ചേർക്കുമ്പോൾ

ഈ ആവശ്യങ്ങൾക്കായി വേണ്ട രേഖകൾ

1. പാസ്പോർട്ട്
2. റേഷൻ കാർഡ് അല്ലെങ്കിൽ പിഡിഎ കാർഡ്
3. ഫോട്ടോ പതിപ്പിച്ചിട്ടുള്ള സിജിഎച്ച്എസ്/ ഇസിഎച്ച്എസ്/ മെഡി ക്ലെയിം കാർഡ്
4.പെൻഷൻ കാർഡ്
5. ജനന സർട്ടിഫിക്കേറ്റ്
6. കല്യാണ സർട്ടിഫിക്കേറ്റ്
7. കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ്
8. പിതാവിൻ്റെ/ മാതാവിൻ്റെ/ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെ പേര് രേഖപ്പെടുത്തിട്ടുള്ള ആധാർ കാർഡ്
9. പാൻ കാർഡ്
10. എസ്എസ്എൽഎസി (പത്ത്) അല്ലെങ്കിൽ പ്ലസ് ടു സർട്ടിഫിക്കേറ്റ് (അതിൽ അച്ഛൻ്റെയോ അമ്മയുടെയോ പേരുണ്ടായിരിക്കണം)
11. ഡ്രൈവിങ് ലൈസെൻസ്

മേൽ പറഞ്ഞിരിക്കുന്ന രേഖകളിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും തിരുത്തൽ സമയത്ത് ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ സമർപ്പിക്കണം

മൈനർ കറക്ഷൻസ്

1. മൂന്ന് അക്ഷരങ്ങളിൽ കുറവുള്ള തിരത്തലുകൾ, അത് ഉച്ചാരണത്തിൽ മാറ്റമുണ്ടാകാനും പാടില്ല

2. Shri, Dr, Mr, Mrs, Miss എന്ന സല്യൂട്ടേഷനുകളിലെ മാറ്റം

ഈ ആവശ്യങ്ങൾക്കായി വേണ്ട രേഖകൾ

1. പാസ്പോർട്ട്
2. റേഷൻ കാർഡ് അല്ലെങ്കിൽ പിഡിഎ കാർഡ്
3. ഫോട്ടോ പതിപ്പിച്ചിട്ടുള്ള സിജിഎച്ച്എസ്/ ഇസിഎച്ച്എസ്/ മെഡി ക്ലെയിം കാർഡ്
4.പെൻഷൻ കാർഡ്
5. ജനന സർട്ടിഫിക്കേറ്റ്
6. കല്യാണ സർട്ടിഫിക്കേറ്റ്
7. കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ്
8. പിതാവിൻ്റെ/ മാതാവിൻ്റെ/ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെ പേര് രേഖപ്പെടുത്തിട്ടുള്ള ആധാർ കാർഡ്
9. പാൻ കാർഡ്
10. എസ്എസ്എൽഎസി (പത്ത്) അല്ലെങ്കിൽ പ്ലസ് ടു സർട്ടിഫിക്കേറ്റ് (അതിൽ അച്ഛൻ്റെയോ അമ്മയുടെയോ പേരുണ്ടായിരിക്കണം)
11. ഡ്രൈവിങ് ലൈസെൻസ്

മൈനർ കറക്ഷൻസിനായി ഇതിലെ ഏതെങ്കിലും രണ്ട് രേഖകൾ സമർപ്പിച്ചാൽ മതി. ഇപിഎഫ്ഒയുടെ യൂണിഫൈഡ് മെമ്പർ പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version